Site icon Fanport

ഇന്ററിനെ വാങ്ങാതിരുന്നത് പണമില്ലാത്തതിനാൽ – റൊണാൾഡോ

ഇന്റർ മിലാനിനെ വാങ്ങാതിരുന്നത് പണമില്ലാത്തതിനാലെന്ന് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ. മുൻ ഇന്റർ മിലാൻ താരം കൂടിയായ റൊണാൾഡോ ഇപ്പോൾ ലാ ലീഗ ക്ലബായ റയൽ വല്ലഡോലിദ് പ്രസിഡണ്ട് കൂടിയാണ്. സ്പാനിഷ് ക്ലബ് സ്വന്തമാക്കിയതിനെക്കുറിച്ച് ഇറ്റാലിയൻ മാധ്യമങ്ങൾ ചോദിച്ചപ്പോളാണ് താരം ഇന്ററിനെ സ്വന്തമാക്കാൻ പണമില്ലാത്ത കൊണ്ടാണ് സ്പാനിഷ് ടീം വാങ്ങിയതെന്ന് പറഞ്ഞത്.

ഇന്റർ മിലാനു വേണ്ടി അഞ്ചു വർഷത്തോളം ഇറ്റലിയിൽ കളിച്ചിട്ടുണ്ട് റൊണാൾഡോ. രണ്ടു താണ ലോകകപ്പ് സ്വന്തമാക്കിയ താരം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മുപ്പത് മില്യൺ നൽകി സ്പാനിഷ് ക്ലബ്ബിന്റെ പകുതിയിലധികം ഷെയർ സ്വന്തമാക്കിയത്. ലാ ലീഗയിൽ നിലവിൽ പന്ത്രണ്ടാം സ്ഥാനത്താണ് റയൽ വല്ലഡോലിദ്.

Exit mobile version