Site icon Fanport

യുവന്റസിനൊപ്പം ആദ്യ കിരീടം, സന്തോഷം മറച്ച് വെക്കാതെ ക്രിസ്റ്റിയാനോ റൊണാൾഡോ

ഇറ്റാലിയൻ സൂപ്പർ കപ്പ് യുവന്റസ് സ്വന്തമാക്കി. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ തകർപ്പൻ ഹെഡ്ഡറിലൂടെയാണ് യുവന്റസ് ജയം സ്വന്തമാക്കിയത്. യുവന്റസിന്റെ ജേഴ്‌സിയിൽ റൊണാൾഡോയുടെ ആദ്യ കിരീടമാണിത്. 2019 കിരീട നേട്ടത്തോടെ തുടങ്ങാനായതിൽ സന്തോഷം റൊണാൾഡോ മറച്ച് വെച്ചില്ല.

ആദ്യ കിരീടത്തോടൊപ്പം മത്സരത്തിലെ വിജയ ഗോൾ നേടിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്നും ഇനി ഒട്ടേറെ കിരീടങ്ങൾ ആണ് ലക്ഷ്യം വെക്കുന്നതെന്നും റൊണാൾഡോ പറഞ്ഞു. സൂപ്പർ കപ്പ് വിജയം തന്റെയും യുവന്റസിന്റെയും ആരാധകർക്ക് സമർപ്പിക്കുകയും കൂടി ചെയ്തു ക്രിസ്റ്റിയാനോ റൊണാൾഡോ.

Exit mobile version