Site icon Fanport

റൊണാൾഡോ വന്നു, സോഷ്യൽ മീഡിയയിൽ തരംഗമായി യുവന്റസ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടു കൂടി സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് യുവന്റസ്. എഴുപത് ദിവസങ്ങൾക്ക് മുൻപാണ് റയൽ മാഡ്രിഡിൽ നിന്നും റൊണാൾഡോ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിലേക്കെത്തിയത്. റൊണാൾഡോയുടെ വരവിനു ശേഷം 20 % വർധനവാണ് യുവന്റസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉണ്ടായത്.

പത്ത് മില്യൺ ഫോല്ലോവേഴ്‌സിന്റെ വർദ്ധനവാണ് യുവന്റസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉണ്ടായിട്ടുള്ളത്. നൂറു മില്യണിലധികം ആളുകൾ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സോഷ്യൽ മീഡിയ കൗണ്ടിൽ പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിനെയും യുവന്റസ് പിന്തള്ളി. സമൂഹമാധ്യമങ്ങളിൽ എല്ലാ പ്ലാറ്റഫോമിലെയും ഫോല്ലോവേഴ്‌സിന്റെ എന്നതിൽ സൂപ്പർ താരങ്ങളായ നെയ്മറിനെയും എംബാപ്പയെയും യുവന്റസ് പിന്തള്ളിയിട്ടുണ്ട്.

Exit mobile version