തന്റെ കരിയറിലെ ഏറ്റവും മോശം കോച്ച് കൂപ്പറെന്ന് റൊണാൾഡോ

- Advertisement -

തന്റെ കരിയറിലെ ഏറ്റവും മോശം കോച്ച് നിലവിലെ ഈജിപ്ഷ്യൻ കോച്ച് ഹെക്ടർ കൂപ്പറാണെന്ന് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ. എന്റെ ഇന്റർ മിലാനിലെ കരിയർ അവസാനിക്കാൻ കാരണക്കാരനും കൂപ്പർ തന്നെയാണെന്ന് റൊണാൾഡോ കൂട്ടിച്ചെർത്തു. കൂപ്പറുമായുള്ള പ്രശ്ങ്ങളെ തുടർന്നാണ് റൊണാൾഡോ സീരി എ വിട്ടത്. പിന്നീട് റയൽ മാഡ്രിഡിലേക്ക് ചുവടുമാറ്റിയ റൊണാൾഡോ രണ്ടു ലീഗ് കിരീടങ്ങൾ നേടിയിരുന്നു.

2001-02 സീസണിൽ കപ്പിനും ചുണ്ടിനുമിടയിലാണ് ഇന്ററിനു സീരി എ കിരീടം നഷ്ടമായത്. അവസാന ദിനത്തിൽ ലാസിയോയോട് പരാജയപ്പെട്ട ഇന്റർ യുവന്റസിന് കിരീടം ഉയർത്താൻ അവസരമൊരുക്കുകയായിരുന്നു. പരിക്കിൽ നിന്നും മോചിതനായെത്തിയ റൊണാൾഡോയെ കൂപ്പർ കളിപ്പിച്ചിരുന്നില്ല. ബെഞ്ചിൽ ഇരുന്നു കരയുന്ന റൊണാൾഡോയുടെ ചിത്രം ഇന്നും ഫുട്ബോൾ ആരാധകരുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടുണ്ടാവില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement