റൊണാൾഡോയെ പോലൊരു കളിക്കാരനെ കണ്ടിട്ടില്ല എന്ന് ഡഗ്ലസ് കോസ്റ്റ

യുവന്റസിന്റെ ഈ സീസണിൽ സൈനിംഗായ റൊണാൾഡോയൊപ്പമുള്ള ട്രെയിനിങ് അത്ഭുതകരമാണെന്ന് യുവന്റസിന്റെ ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റ. റൊണാൾഡോ പരിശീലനം നടത്തുന്നത് പോലെ ആരും പരിശീലിക്കില്ല എന്നും കോസ്റ്റ പറഞ്ഞു. ട്രെയിനിങ്ങിന് എല്ലാ താരങ്ങളും എത്തുന്ന സമയത്ത് റൊണാൾഡോ ട്രെയിനിങ്ങ് ചെയ്യുന്നുണ്ടാകും, ട്രെയിൻ ചെയ്ത് മടങ്ങിയാലും റൊണാൾഡോ തന്റെ ട്രെയിനിങ് തുടരുന്നുണ്ടാകും.

റൊണാൾഡോയ്ക്ക് ഒപ്പം ട്രെയിനിങ്ങിൽ ആർക്കും എത്താൻ കഴിയില്ല എന്നും ഇതേപോലെ ഒരു താരത്തെ തന്റെ കരിയറിൽ കണ്ടിട്ടില്ല എന്നും ഡഗ്ലസ് കോസ്റ്റ പറഞ്ഞു. ഈ സീസണിൽ ആദ്യമായി ഇറ്റലിയിൽ എത്തിയ റൊണാൾഡോയുടെ ക്ലബിലെ അരങ്ങേറ്റം ഓഗസ്റ്റ് 18ന് നടക്കുക. ആദ്യ സീരി എ മത്സരമായ ചീവോ വെറോണയ്ക്ക് എതിരായ മത്സരത്തിൽ ആകും റൊണാൾഡോ ഇറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version