“റൊണാൾഡോ ഫോമിലേക്ക് തിരികെയെത്തും”

ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസം മത്സരം തീരും മുമ്പ് ഗ്രൗണ്ട് വിട്ടതിനെ ന്യായീകരിച്ച് യുവന്റസ് ഗോൾ കീപ്പർ ചെസ്നി രംഗത്ത്. അവസാന കുറെ കാലമായി റൊണാൾഡോ 100 ശതമാനം ആരോഗ്യവാനല്ല എന്ന് എല്ലാവർക്കും അറിയാം. അതാണ് റൊണാൾഡോയുടെ പ്രകടനങ്ങളെ ബാധിക്കുന്നത്. റൊണാൾഡോയെ പോലൊരു ചാമ്പ്യന് പൂർണ്ണ ഫിറ്റ്നെസ് ഇല്ലാതെ തന്റെ ഏറ്റവും മികവിലേക്ക് എത്താൻ സാധിക്കില്ല എന്നും ചെസ്നി പറഞ്ഞു.

സബ്ബ് ചെയ്തപ്പോൾ റൊണാൾഡോ രോഷാകുലനായത് സ്വാഭാവികം ആണ്. റൊണാൾഡോയെ പോലൊരു വലിയ താരത്തിന് അത് വിഷമമുള്ള കാര്യം തന്നെയാണെന്നും ചെസ്നി പറഞ്ഞു. ഈ വരുന്ന ഇന്റർ നാഷണൽ മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം യഥാർത്ഥ റൊണാൾഡോയെ തിരിച്ചുകിട്ടും എന്നും ചെസ്നി പറഞ്ഞു.

Previous article“പ്രീമിയർ ലീഗ് കിരീടത്തിൽ എത്താൻ ഇനിയും കുറേ വിഷമഘട്ടങ്ങൾ കടക്കേണ്ടതുണ്ട്” – വാൻ ഡൈക്
Next article“അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല എങ്കിൽ ഇത്തവണ പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന്” – ജോസെ