Site icon Fanport

റൊണാൾഡോ പരിശീലനത്തിന് ഇറങ്ങി

ക്രിസ്റ്റ്യാനോ റൊണാൾഡോയും അങ്ങനെ ഫുട്ബോൾ കളത്തിൽ തിരികെയെത്തി. ഇന്നലെ മുതൽ റൊണാൾഡോ യുവന്റസിന്റെ പരിശീലന ഗ്രൗണ്ടിൽ പരിശീലനത്തിന് ഇറങ്ങി. രണ്ടാഴ്ചയായ ക്വാരന്റൈനിൽ കഴിയുന്ന താരം കൊറോണ പരിശോധന നെഗറ്റീവ് ആയതോടെയാണ് പരിശീലനത്തിന് ഇറങ്ങിയത്. ഇറ്റലിയിൽ ടീമുകൾക്ക് ഗ്രൂപ്പായി പരിശീലനം നടത്താനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്..

കഴിഞ്ഞ ആഴ്ച മുതൽ ലയണൽ മെസ്സി ബാഴ്സലോണയ്ക്ക് ഒപ്പവും പരിശീലനം നടത്തുന്നുണ്ട്. ഫുട്ബോൾ ലോകത്തെ രണ്ട് സൂപ്പർ താരങ്ങളും പരിശീലനം ആരംഭിച്ചതോടേ ഫുട്ബോൾ ലോകത്തിന് പ്രതീക്ഷയും ആശ്വാസവും ലഭിക്കുന്നുണ്ട്. ലാലിഗയും സീരി എയും ജൂൺ മധ്യത്തിൽ പുനരാരംഭിക്കും എന്നാണ് കരുതുന്നത്‌.

Exit mobile version