സീരി എയിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന പോർച്ചുഗീസ് താരമായി റൊണാൾഡോ

- Advertisement -

ഇന്നലെ ബൊളോഗ്നയ്ക്ക് എതിരായ മത്സരത്തോടെ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സീരി എയിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന പോർച്ചുഗീസ് താരമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ മാറിയത്. റൊണാൾഡോയുടെ സീരി എയിൽ 43ആമത്തെ ഗോളായിരുന്നു ഇത്. പോർച്ചുഗീസ് താരനായ റുയി കോസ്റ്റയുടെ 42 ഗോളുകൾ എന്ന റെക്കോർഡാണ് റൊണാൾഡോ മറികടന്നത്.

എട്ടു വർഷത്തോളം സീരി എയിൽ കളിച്ച താരമായ റുയി കോസ്റ്റ. മിലാനു വേണ്ടിയുൻ ഫിയൊറെന്റീനയ്ക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. എന്നാൽ റൊണാൾഡോ വെറും രണ്ട് സീസൺ കൊണ്ടാണ് ഈ റെക്കോർഡിൽ എത്തിയത്. ഈ സീസണിലെ റൊണാൾഡോയുടെ 22ആം ലീഗ് ഗോളായിരുന്നു ഇന്നലത്തേത്.

Advertisement