ഗോളടിയിൽ 60 വർഷത്തെ യുവന്റസ് ചരിത്രം തിരുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

- Advertisement -

ഇന്ന് ടൂറിൻ ഡാർബിയിൽ ഗോൾ നേടിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു വലിയ ചരിത്രം യുവന്റസിന് തിരുത്തിയിരിക്കുകയാണ്. ഇന്നത്തെ ഗോളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സീരി എയിൽ ഈ സീസണിൽ 25 ഗോളുകളായി. 60 വർഷത്തിന് ശേഷമാണ് ഒരു യുവന്റസ് താരം ലീഗിൽ 25 ഗോളുകൾ ഒരു സീസണിൽ അടിക്കുന്നത്. 1960/61 സീസണിലായിരുന്നു അവസാനമായി ഒരു യുവന്റസ് താരം ലീഗിൽ 25 ഗോളുകൾ അടിച്ചത്.

അന്ന് ഒമർ സിവോരിയാണ് യുവന്റസിനായി 25 ഗോളുകൾ അടിച്ചത്. ഇനിയും 8 മത്സരങ്ങൾ ലീഗിൽ ബാക്കിയുണ്ട് എന്നത് കൊണ്ട് തന്നെ റൊണാൾഡോയ്ക്ക് ഇനു എക്കാലത്തെയും വലിയ യുവന്റസിന്റെ സീരി എ ഗോളടി റെക്കോർഡും മറികടക്കാൻ സമയം ഉണ്ട്. 1933-34 സീസണിൽ ഫെലിസെ ബോറൽ നേടിയ 32 ഗോളുകളാണ് സീരി എയിലെ യുവന്റസ് റെക്കോർഡ്.

Advertisement