മിലാന്റെ പ്രതിരോധ താരത്തിന് പരിക്ക്

സീരി ഏ വമ്പന്മാരായ എസി മിലൻറെ പ്രതിരോധതാരം അലസിയോ റോമഗ്നോളിക്ക് പരിക്ക്. ഞായറാഴ്ച സീരി ഇവയിൽ സസുവോളയ്‌ക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. തുടയ്ക്ക് പരിക്കേറ്റ താരത്തിന് മത്സരം ആരംഭിച്ച് മിനുറ്റുകൾക്കകം കളിക്കളം വിടേണ്ടി വന്നിരുന്നു. രണ്ടാഴ്ച കാലത്തോളം താരം കളിക്കളത്തിൽ ഇറങ്ങില്ല.

സസുവോളയ്‌ക്കെതിരായ മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും കോച്ച് ഗട്ടൂസോയ്ക്ക് അലസിയോ റോമഗ്നോളിയുടെ പരിക്ക് തിരിച്ചടിയാകും. മറ്റൊരു പ്രതിരോധ താരമായ ലിയനാർഡോ ബോണ്ചി സസ്പെൻഷനിലായതിനാൽ അടുത്ത മത്സരത്തിൽ ഇറങ്ങാനാകില്ല. നാപോളിക്കെതിരാണ് മിലൻറെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബോക്സിംഗില്‍ ഇന്ത്യന്‍ കുതിപ്പ് തുടരുന്നു, ഹുസ്സമുദ്ദിന്‍ മുഹമ്മദും സെമിയില്‍
Next articleകേരള പ്രീമിയർ ലീഗ്, എസ് ബി ഐക്ക് വിജയം