പുതിയ എവേ കിറ്റുമായി റോമ

2018-19 സീസണിലെ എവേ കിറ്റ് സീരി എ ക്ലബായ റോമ പുറത്തിറക്കി. നൈക്കാണ് റോമയുടെ കിറ്റ് പുറത്തിറക്കുന്നത്. റോമയുടെ പുതിയ സ്പോണ്സർമാരായ ഖത്തർ എയർവേയ്‌സിന്റെ പേരും ജേഴ്‌സിയുണ്ട്. ബാഴ്‌സലോണയെ ചാമ്പ്യൻസ് ലീഗിൽ പരാജയപ്പെടുത്തിയതിനു പിന്നാലെയാണ് റോമയുടെ സ്‌പോൺസർഷിപ്പ് ഖത്തർ എയർവേയ്‌സ് ഏറ്റെടുക്കുന്നത്. നൈക്ക് ഷോറുമുകളിലും റോമയുടെ ഓൺലൈൻ സ്റ്റോറുകളിലും എവേ കിറ്റ് ലഭ്യമാകും


കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial