ഇഞ്ച്വറി ടൈം ഗോളിൽ റോമയ്ക്ക് ജയം, ജോസെയുടെ കീഴിലെ റോമൻ കുതിപ്പ് തുടരുന്നു

സീരി എയിൽ ജോസെ മൗറീനോ പരിശീലകനായി എത്തിയതു മുതൽ റോമ നടത്തുന്ന മികച്ച പ്രകടനങ്ങൾ തുടരുന്നു. ഇന്ന് ജോസയുടെ പരിശീലക കരിയറിലെ 1000ആമത്തെ മത്സരത്തിൽ സസുവോളോയെ ആണ് റോമ പരാജയപ്പെടുത്തിയത്. ഇഞ്ച്വറി ടൈമിൽ ഗോൾ വേണ്ടി വന്നു ഇന്ന് അവർക്ക് 2-1ന്റെ ജയം സ്വന്തമാക്കാൻ. മത്സരത്തിന്റെ ആദ്യ പകുതിയിൽ 37ആം മിനുട്ടിൽ ക്രിസ്റ്റന്റെയുടെ ഗോളാണ് റോമക്ക് ലീഡ് നൽകിയത്.

എന്നാൽ രണ്ടാം പകുതിയിൽ 57ആം മിനുറ്റിൽ ജുരിചിചിലൂടെ സസുവോളോ ഗോൾ മടക്കി. അവസാനം കുറെ ശ്രമങ്ങൾക്ക് ഒടവിൽ 92ആം മിനുട്ടിൽ എൽ ഷരാവിയാണ് റോമക്ക് വേണ്ടി വിജയ ഗോൾ നേടിയത്. ഈ ജയത്തോടെ റോമ 9 പോയിന്റുമായി ലീഗിൽ ഒന്നാമത് എത്തി. സസുവോളോക്ക് 4 പോയിന്റ് മാത്രമെ ഉള്ളൂ.