ക്ലബ് പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി റോമ അൾട്രകൾ

സീരി എ യിൽ ക്ലബ് പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി റോമ അൾട്രകൾ രാമത്തെത്തി. റോമയുടെ പ്രസിഡന്റായ ജെയിംസ് പാലൊറ്റയ്ക്കെതിരായിട്ടാണ്‌ അൾട്രകളുടെ പ്രതിഷേധം. സീരി എ യിൽ മോശം പ്രകടനം റോമ തുടരുകയാണ്. ഈ സീസണിലെ റോമയുടെ മോശം പ്രകടനത്തിന് കാരണം ക്ലബ്ബിന്റെ ട്രാൻസ്ഫർ പോളിസികളാണെന്നാണ് ആരാധകരുടെ പ്രധാന ആരോപണം.

നൈൻഗോളൻ,മുഹമ്മദ് സലാ,ആലിസൺ, സ്ട്രൂറ്റ്മാൻ തുടങ്ങിയ താരങ്ങളെ റോമ വിറ്റു തുളച്ചതാണ് ഇന്നത്തെ പരിതാപകരമായ അവസ്ഥയ്ക്ക് കാരണമെന്നാണ് അൾട്രകളുടെ ആരോപണം. പാലൊറ്റ ഔട്ട് എന്ന പോസ്റ്ററുകളും ബാനറുകളും റോമ നഗരത്തിൽ നിറഞ്ഞു കഴിഞ്ഞു. ജെനോവയ്ക്കെതിരായ മത്സരം ജയിച്ചില്ലെങ്കിൽ പരിശീലകൻ ഡി ഫ്രാന്സിസ്കോയുടെ പണി തെറിക്കുമെന്നുറപ്പാണ്.

Exit mobile version