20230514 233552

റോമക്ക് സീരി എയിൽ നിരാശ, ചാമ്പ്യൻസ് ലീഗ് യോഗ്യത ദൂരെയാകുന്നു

ജോസെ മൗറീനോയുടെ റോമ സീരി എയിൽ ഒരിക്കൽ കൂടെ പോയിന്റ് നഷ്ടപ്പെടുത്തി. ഇന്ന് എവേ മത്സരത്തിൽ ബൊളോഗ്നയെ നേരിട്ട റോമ ഗോൾ രഹിത സമനിലയാണ് വഴങ്ങിയത്. ഇതോടെ റോമയുടെ ടോപ് 4 സ്വപ്നം വിദൂരത്തായിരിക്കുകയാണ്. ഇനി മൂന്ന് മത്സരങ്ങൾ മാത്രമാണ് ലീഗിൽ ബാക്കിയുള്ളത്‌. റോമ 35 മത്സരങ്ങളിൽ നിന്ന് 59 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ്.

നാലാം സ്ഥാനത്തുള്ള ലാസിയോക്ക് ആറ് പോയിന്റ് പിറകിൽ ആണ് റോമ ഇപ്പോൾ ഉള്ളത്. ഇനി റോമ എല്ലാ മത്സരങ്ങൾ വിജയിക്കുകയും മുന്നിൽ ഉള്ളവർ മൂന്ന് മത്സരങ്ങളിലും പോയിന്റ് നഷ്ടപ്പെടുത്തുകയും ചെയ്താലെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ ഉള്ളൂ. എന്നാൽ അതിനുള്ള സാധ്യത വിദൂരത്ത് മാത്രമാണ്. യുവന്റസ്, ഇന്റർ മിലാൻ, ലാസിയോ എന്നിവർക്ക് എല്ലാം ഒരു വിജയം കൂടെ കിട്ടിയാൽ ടോപ് 4 ഉറപ്പിക്കാൻ ആകും.

Exit mobile version