ചാമ്പ്യൻസ് ലീഗിന് പുറത്ത്, കോച്ചിനെ പുറത്താക്കി റോമ

ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇറ്റാലിയൻ ക്ലബ്ബ് റോമ പരിശീലകൻ യുസേബിയോ ഡി ഫ്രാൻചെസ്ക്കോയെ പുറത്താക്കി. പോർട്ടോയോട് തോൽവി ഏറ്റു വാങ്ങിയ ടീം ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായിരുന്നു. ഇറ്റാലിയൻ സീരി എ യിലും ടീമിന് കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.

2017 ൽ റോമ പരിശീലകനായ യുസേബിയോ ആദ്യ സീസണിൽ തന്നെ ടീമിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എത്തിച്ചിരുന്നു. ഇറ്റാലിയൻ ലീഗിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. പക്ഷെ ഈ സീസണിൽ ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള ടീം യൂറോപ്പിൽ ദയനീയ പ്രകടനത്തോടെ പുറത്തായതോടെ ക്ലബ്ബ് കടുത്ത തീരുമാനം എടുക്കുകയായിരുന്നു.