
റോമയുടെ സ്വന്തം ഗ്ലാഡിയേറ്റർ ഡാനിയെല്ലോ ഡി റോസിക്ക് ട്രിബ്യുട്ടൊരുക്കാൻ റോമൻ അൾട്രകൾ ഒരുങ്ങുന്നു. ചാമ്പ്യൻസ് ലീഗിലെ ബാഴ്സയ്ക്കെതിരായ ഐതിഹാസികമായ തിരിച്ച് വരവിൽ ഡി റോസി ഗോളടിച്ചിരുന്നു. ഫ്രാൻസിസ്കോ ടോട്ടിക്ക് പകരമാണ് റോമയുടെ നായകത്വം ഡി റോസി ഏറ്റെടുക്കുന്നത്. ലാസിയോയ്ക്കെതിരായ റോമൻ ഡെർബിയിലാണ് ഡി റോസിക്ക് ട്രിബ്യുട്ടൊരുക്കുക.
റോമയിൽ തന്നെ കളിച്ച് വളർന്ന ഡി റോസ്സി ക്ലബ്ബ് ലെജന്റായിട്ടാണ് പടിയിറങ്ങുക. ഒരു വർഷത്തെ കരാർ ബാക്കിയുണ്ടെങ്കിലും ഡി റോസിയുടെ അവസാന റോമൻ ഡെർബി എന്ന നിലക്കാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial