റോമയുടെ വിശ്വസ്തൻ പെലഗ്രിനിക്ക് ക്ലബിൽ ദീർഘകാല കരാർ

ക്ലബ് ക്യാപ്റ്റൻ ലോറൻസോ പെല്ലെഗ്രിനിയുനായി റോമ ഒരു പുതിയ ദീർഘകാല കരാർ ഒപ്പുവെച്ചു. 25കാരനായ പെല്ലെഗ്രിനി 2026 ജൂൺ 30 വരെ ക്ലബിൽ നിൽക്കുന്ന അഞ്ച് വർഷത്തെ കരാറിൽ ആണ് ഒപ്പുവച്ചത്. ഇറ്റലി ഇന്റർനാഷണൽ തന്റെ ക്ലബ്ബിനായി ഇതുവരെ 161 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 25 ഗോളുകളും നേടി.

കരാർ ഒപ്പുവെച്ചതിൽ ഉള്ള സന്തോഷം അറിയിക്കാൻ തനിക്ക് സാധിക്കില്ല എന്നും ഇതാണ് ഞാൻ എപ്പോഴും ആഗ്രഹിച്ചത് എന്നും പെലഗ്രിനി പറഞ്ഞു. എല്ലാ ദിവസവും പിച്ചിൽ തന്റെ 110 ശതമാനം നൽകിക്കൊണ്ടു മെച്ചപ്പെടാൻ എനിക്ക് കഴിയുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കും എന്നും താരം കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

ക്ലബ്ബിന്റെ അക്കാദമി സംവിധാനത്തിന്റെ ഉൽപന്നമായ പെല്ലെഗ്രിനി 2015 മാർച്ച് മാസത്തിൽ സെസീനയ്ക്കെതിരായ സീരി എ മത്സരത്തിൽ ആണ് റോമയ്ക്കുവേണ്ടി ആദ്യ ടീം അരങ്ങേറ്റം കുറിച്ചത്. ഈ വർഷം താരം ടീമിന്റെ ക്യാപ്റ്റനായും മാറി.

Exit mobile version