Site icon Fanport

ഇറ്റാലിയൻ കപ്പിന്റെ ഓർമ്മപുതുക്കി റോമയുടെ പുതിയ ജേഴ്സി എത്തി

സീരി എ ക്ലബായ എ എസ് റോമ അടുത്ത സീസണായുള്ള ജേഴ്സി പുറത്തിറക്കി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈക് ആണ് റോമയുടെ കിറ്റ് ഒരുക്കുന്നത്‌. ഹോം കിറ്റാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇറ്റാലിയൻ കപ്പിന്റെ ഓർമ്മപുതുക്കിയാണ്റോമയുടെ പുതിയ ജേഴ്സി എത്തിയത്.

സ്ഥിരം നിറത്തിൽ തന്നെയാണ് റോമയുടെ കിറ്റ്. 1979-80 സീസണിൽ കോപ്പ ഇറ്റാലിയ ഉയർത്തിയ റോമയുടെ നേട്ടത്തിന്റെ ഓർമ്മപുതുക്കലായാണ് ഈ ജേഴ്സി എത്തുന്നത്. 40 വർഷത്തിന് ശേഷം ക്ലബ്ബിന്റെ നേട്ടം ആഘോഷിക്കുക കൂടിയാണ് റോമ ചെയ്യുന്നത്. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ കിറ്റ് ലഭ്യമാണ്.

Exit mobile version