റോമ പരിശീലകന് പുതിയ കരാർ

- Advertisement -

എ എസ് റോമ പരിശീലകൻ യുസേബിയോ ഡിഫ്രാചെസ്കോ റോമയുമായുള്ള കരാർ പുതുക്കി. പുതുക്കിയ കരാർ പ്രകാരം അദ്ദേഹം 2020 വരെ റോമിൽ തുടരും.

പോയ സീസണിൽ കപ്പ് ഒന്നും നേടാൻ ആയില്ലെങ്കിലും ക്ലബ്ബ് നടത്തിയ മികച്ച പ്രകടനമാണ് അദ്ദേഹത്തിന് പുതുക്കിയ കരാർ ലഭിക്കാൻ കാരണം. അദ്ദേഹത്തിന് കീഴിൽ ക്ലബ്ബ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എത്തിയിരുന്നു.

2017 ജൂണിൽ ലൂസിയാനോ സ്പല്ലെറ്റിയുടെ പകരക്കാരനായാണ് ഡിഫ്രാചെസ്കോ റോമ പരിശീലകനായി എത്തുന്നത്. ആദ്യ സീസണിൽ സീരി എ യിൽ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement