റോമയ്ക്ക് തോൽവി, അഞ്ചാം സ്ഥാനത്തേക്ക് എത്താൻ സാധ്യത

ചാമ്പ്യൻസ് യോഗ്യത നേടാൻ ആവശ്യമായ ആദ്യ നാലു സ്ഥാനങ്ങളിൽ നിന്ന് റോമ താഴേക്ക് പോകാൻ സാധ്യത. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ നേരിട്ട അപ്രതീക്ഷിതമായ തോൽവിയാണ് റോമയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷയ്ക്ക് തിരിച്ചടിയായത്. ഫിയൊറെന്റീനയാണ് റോമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഞെട്ടിച്ചത്.

ആദ്യ പകുതിയിൽ പിറന്ന രണ്ട് ഗോളുകളാണ് ഫിയൊറെന്റീനയെ വിജയിപ്പിച്ചത്. ബെനാസിയും സിമിയോണിയുമാണ് ഫിയൊറെന്റീന ഗോളുകൾ നേടിയത്. 23 ഷോട്ടുകൾ തൊടുത്തിട്ടും ഒരു ഗോൾ നേടാൻ റോമയ്ക്ക് ഇന്നായില്ല. റോമയുടെ സീസണിലെ ഏഴാം ഹോം പരാജയമാണിത്. ഫൊയിറെന്റീനയുടെ അവസാന ഏഴ് മത്സരങ്ങളിലെ ആറാം ജയമായിരുന്നു ഇത്.

പരാജയപ്പെട്ടെങ്കിലും റോമ ഇപ്പോഴും മൂന്നാമതാണ്. പക്ഷെ നാളെ ഇന്റർ മിലാനും ലാസിയോയും ജയിക്കുകയാണെങ്കിൽ അത് റോമയെ അഞ്ചാം സ്ഥാനത്തെത്തിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാഞ്ചസ്റ്റർ ചുവപ്പ് തന്നെ!! സിറ്റിയുടെ കിരീടാഘോഷം തടഞ്ഞ് യുണൈറ്റഡ് തിരിച്ചുവരവ്
Next articleമെസ്സി ഹാട്രിക്ക്, ബാഴ്സലോണയ്ക്ക് പരാജയമറിയാത്ത 38