Site icon Fanport

അവസാന മിനുട്ടിലെ പെനാൾട്ടിയിൽ റോമക്ക് വിജയം

സീരി എയിൽ ജോസെ മൗറീനോയുടെ റോമയ്ക്ക് അവസാന നിമിഷം വിജയം. ഇന്ന് സ്പെസിയയെ ആണ് അവർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റോമയുടെ വിജയം. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ പിറന്ന ഒരു പെനാൾട്ടി ആണ് റോമയെ രക്ഷിച്ചത്. പെനാൾട്ടി ടാമി അബ്രഹാം ലക്ഷ്യത്തിൽ എത്തിച്ചു. താരത്തിന്റെ 12ആം സീരി എ ഗോളാണിത്.

സ്പെസിയ ഇന്ന് 45 മിനുട്ടോളം 10 പേരുമായാണ് കളിച്ചത്. ആദ്യ പകുതിയടെ അവസാനം അമിയൻ ആണ് സ്പെസിയ നിരയിൽ നിന്ന് ചുവപ്പ് വാങ്ങിയത്. ഈ ജയത്തോടെ റോമ 42 പോയിന്റുമായി ലീഗിൽ എഴാമത് നിൽക്കുകയാണ്.

Exit mobile version