Site icon Fanport

രണ്ടു തവണ തിരിച്ചടിച്ച് റോമ ഇന്ററിനെ സമനിലയിൽ പിടിച്ചു

ഇന്ന് സീരി എയിൽ നടന്ന വമ്പൻ പോരാട്ടത്തിൽ നിരാശ ഇന്റർ മിലാന് തന്നെയാകും. ഇന്ന് റോമിൽ നടന്ന മത്സരത്തിൽ രണ്ട് തവണയായിരുന്നു ഇന്റർ മിലാൻ ലീഡ് എടുത്തത്. പക്ഷെ രണ്ട് തവണയും തിരിച്ചടിച്ച് 2-2 എന്ന സമനില സ്വന്തമാക്കാൻ റോമയ്ക്ക് ആയി. ഇന്ന് നടന്ന ആവേശ പോരിൽ 37ആം മിനുട്ടിലാണ് ആദ്യ ഗോൾ വന്നത്. ഇന്റർ മിലാനായി കെയ്റ്റയാണ് ആദ്യ ഗോൾ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഉണ്ടർ നേടുയ ഒരു വമ്പൻ ഗോളിലൂടെ ആയിരുന്നു റോമ കളിയിലേക്ക് തിരിച്ചെത്തിയത്. പിന്നെ ഗോളടിക്കാനുള്ള ഊഴം ഇന്റ്ർ ക്യാപ്റ്റൻ ഇക്കാർഡിക്ക് ആയിരുന്നു. 66ആം മിനുട്ടിൽ ഇക്കാർഡി നേടിയ ഗോൾ എങ്കിലും ജയം ഉറപ്പിക്കും എന്ന് ഇന്റർ ആരാധകർ കരുതി.

എന്നാൽ ഒരു പെനാൾട്ടി ഇന്ററിന് വിനയായി. കളിയുടെ 74ആം മിനുട്ടിൽ കൊരലോവ് ആണ് പെനാൾട്ടിയിലൂടെ റോമയി 2-2 എന്ന സമനിലയിൽ എത്തിച്ചത്. ഈ സമനിലയോടെ 29 പോയന്റായ ഇന്റ്ർ ഇപ്പോൾ ലീഗിൽ രണ്ടാമതാണ്. റോമ ഇപ്പോൾ ഏഴാം സ്ഥാത്താണ്.

Exit mobile version