Site icon Fanport

പ്രതിസന്ധികൾക്ക് തൽകാലം വിട, റോമക്ക് വമ്പൻ ജയം

ഡാനിയേലെ ഡി റോസിയുടെ 600 ആം മത്സരത്തിൽ റോമക്ക് വമ്പൻ ജയം. സീരി എ യിൽ ഫ്രോസിനോനെയെ എതിരില്ലാത്ത 4 ഗോളുകൾക്ക് മറികടന്നാണ് റോമ വിജയ വഴിയിൽ തിരിച്ചെത്തിയത്.

തുടർച്ചയായ മോശം റിസൾട്ടുകളുടെ പേരിൽ ഏറെ സമ്മർദത്തിലാണ് റോമ ഇന്നലെ കളിക്കാൻ ഇറങ്ങിയതെങ്കിലും അനായാസ ജയമാണ് അവരെ കാത്തിരുന്നത്. ആദ്യ പകുതിയിൽ നേടിയ 3 ഗോളുകളാണ് റോമയുടെ ജയം ഉറപ്പിച്ചത്. രണ്ടാം മിനുട്ടിൽ ശെൻകിസ് അണ്ടറിലൂടെ ലീഡ് നേടിയ റോമ 28 ആം മിനുട്ടിൽ പാസ്റ്റോറയിലൂടെയും 35 ആം മിനുട്ടിൽ എൽ ശരാവിയിലൂടെയും ഗോൾ നേടി.

രണ്ടാം പകുതിയിലും എതിരാളികൾക്ക് കാര്യമായി ഒന്നും ചെയാനാവാതെ വന്നതോടെ റോമക്ക് കാര്യങ്ങൾ എളുപ്പമായി. 87 ആം മിനുട്ടിൽ കൊളറോവിലൂടെ അവർ ജയം പൂർത്തിയാക്കി. ജയത്തോടെ 8 പോയിന്റുള്ള റോമ 10 ആം സ്ഥാനത്താണ്.

Exit mobile version