Site icon Fanport

യുവന്റസിനോട് കിരീടത്തിനായി പോരാടാൻ റോമയ്ക്കാകില്ല – ടോട്ടി

യുവന്റസിനോട് ഇറ്റാലിയൻ കിരീടത്തിനായി പോരാടാൻ റോമയ്ക്കാകില്ലെന്നു റോമയുടെ ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടി. സീരി എ യിൽ സമീപകാലത്തെ ഏറ്റവും മോശം തുടക്കമാണ് റോമയ്ക്കിപ്പോൾ ലഭിച്ചിരിക്കുന്നത്. കോച്ചായ ഡി ഫ്രാൻസെസ്കോയ്ക്കും മാനേജ്‌മെന്റിനുമെതിരെ ആരാധകർ തിരിഞ്ഞതിനിടെയിലാണ് ടോട്ടിയുടെ പ്രതികരണം. റോമയുടെ ട്രാൻസ്ഫർ പോളിസിയെ വിമർശിച്ച് ആരാധകർ ബാനറുകൾ ഉയർത്തിയിരുന്നു. നിലവില്‍ റോമയുടെ ക്ലബ്ബ് ഡയറക്ടറാണ് ഫ്രാസിസ്കോ ടോട്ടി.

കഴിഞ്ഞ വര്‍ഷം ജെനോവയ്ക്കെതിരെയായിരുന്നു ടോട്ടിയുടെ അവസാന മത്സരം. എ.എസ് റോമയെ ഇറ്റാലിയന്‍ ലീഗില്‍ രണ്ടാംസ്ഥാനക്കാരാക്കിയാണ് 40 വയസുകാരനായ ടോട്ടി ബൂട്ടഴിച്ചത്. 1993 ല്‍ ഒരു സബ്സ്റ്റിട്യൂട്ടായാണ് ബ്രെസ്സിയക്കെതിരെയുള്ള മത്സരത്തില്‍ 16 വയസുകാരനായ ടോട്ടി അരങ്ങേറ്റം കുറിക്കുന്നത്. റോമയ്ക്ക് വേണ്ടി 786 മത്സരങ്ങള്‍ക്ക് ശേഷം ക്ലബ് ഡയറക്ടര്‍ ആയി മാറിയിരിക്കുകയാണ് ഇതിഹാസതാരം. യെല്ലോസ്‌ ആന്‍ഡ് റെഡ്‌സിന് വേണ്ടി 307 ഗോളുകള്‍ നേടിയിട്ടുണ്ട് 40 കാരനായ ടോട്ടി.

Exit mobile version