Site icon Fanport

റോം ഡെർബിയിൽ ലാസിയോയെ പരാജയപ്പെടുത്തി റോമ

റോം ഡെർബിയിൽ ലാസിയോയെ പരാജയപ്പെടുത്തി എ.എസ് റോമ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റോമയുടെ ജയം. സമീപകാലത്തെ ഏറ്റവും മോശം തുടക്കമായിരുന്നു സീരി എയിൽ റോമയുടേത്. എന്നാൽ ബദ്ധവൈരികളായ ലാസിയോയ്ക്കെതിരെ മികച്ച പ്രകടനമാണ് റോമ പുറത്തെടുത്തത്. ഫ്രോസിനോണിനെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ആത്മ വിശ്വാസവുമായിട്ടാണ് റോമ ഇറങ്ങിയത്. പെല്ലെഗ്രിനി, കൊളോറോവ്, ഫാസിയോ എന്നിവരാണ് റോമയ്ക്ക് വേണ്ടി ഗോളടിച്ചത്. കൈറോ ഇമ്മൊബിൽ ലാസിയോയുടെ ആശ്വാസ ഗോൾ നേടി.

തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ ജയിച്ചാണ് ഡെർബിയിൽ ലാസിയോ ഇറങ്ങിയത്. എന്നാൽ ബെഞ്ചിൽ നിന്നും ഇറങ്ങിയ പെല്ലെഗ്രിനിയുടെ ബാക്ക് ഹീൽ ഗോൾ ലാസിയോയുടെ പ്രതീക്ഷകൾ ആദ്യം തകർന്നു. ആദ്യ പകുതിക്ക് തൊട്ടു മുൻപാണ് ഗോൾ വീണത്. എന്നാൽ അലക്‌സാണ്ടർ കൊളറോവിന്റെ മിസൈൽ ഷോട്ട് തടുക്കാൻ ലാസിയോയുടെ പ്രതിരോധ നിരയ്ക്കായില്ല. ഇതോടു കൂടി ക്യാപിറ്റൽ ഡെർബിയിൽ ലാസിയോയ്ക്ക് വേണ്ടിയും റോമയ്ക്ക് വേണ്ടിയും ഗോളടിക്കുന്ന താരമായി മാറി കൊളറോവ്.

Exit mobile version