Site icon Fanport

റോമൻ ദുരന്തം തുടരുന്നു

റോമയുടെ ഈ പുതിയ സീസണിലെ മോശം ഫോം തുടരുകയാണ്. ഇന്ന് ബോലോഗ്നയെ നേരിട്ട റോമ എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയമാണ് നേരിട്ടത്. റോമയുടെ തുടർച്ചയായ മൂന്ന് എവേ പരാജയമായി ഇത്. 2013ന് ശേഷം ആദ്യമായാണ് റോമ തുടർച്ചയായി മൂന്ന് എവേ മത്സരങ്ങൾ തോൽക്കുന്നത്. 36ആം മിനുട്ടിൽ മറ്റിയെല്ലോയും 59ആം മിനുട്ടിൽ സാന്റന്ററുമാണ് ഇന്ന് റോമൻ വലയിലേക്ക് ഗോളടിച്ചത്.

ഇന്നത്തെ പരാജയം റോമയെ 12ആം സ്ഥാനത്ത് എത്തിച്ചു. അഞ്ചു മത്സരങ്ങളിൽ നിന്ന് വെറും അഞ്ച് പോയന്റ് മാത്രമെ റോമയ്ക്ക് ഇതുവരെ ഉള്ളൂ. ഒരു മത്സരമാണ് ആകെ ജയിച്ചത്. ബൊലോഗ്നയ്ക്ക് ഇന്നത്തേത് ലീഗിലെ ആദ്യ ജയമായിരുന്നു.

Exit mobile version