സീരി എയിൽ റോമയ്ക്ക് ജയം

സീരി എയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് റോമാ സ്പാളിനെ പരാജയപ്പെടുത്തി. പാട്രിക് ശിക് കന്നി ഗോളടിച്ച മത്സരത്തിൽ റാഡ്‌ജ നൈങ്‌ഗോളനും റോമയ്ക്ക് വേണ്ടി ഗോളടിച്ചു. ലിവർപൂളിനെ ചാമ്പ്യൻസ് ലീഗിൽ നേരിടുന്ന റോമയ്ക്ക് ഈ വിജയത്തുടക്കം ആത്മവിശ്വാസമേകും.

സ്പാളിന്റെ പരാജയമറിയാത്ത തുടർച്ചയായ എട്ടുമത്സരം എന്ന റെക്കോർഡാണ് റോമ തകർത്തത്. കെവിൻ സ്റ്റെറോട്മാന്റെ ടാപ്പ് ഇൻ തടയാൻ ശ്രമിക്കുന്നതിനിടയിൽ സ്വന്തം വലകുലുക്കിയ ഫ്രാൻസെസ്കോ വികാരിയിലൂടെയാണ് ആദ്യ ഗോൾ പിറക്കുന്നത്. രണ്ടു വിജയത്തിനും എട്ടു സമനിലയ്ക്കും ശേഷമാണ് സ്പാളിന്റെ പരാജയം. ഈ വിജയത്തോടു കൂടി സീരി എയിൽ മൂന്നാം സ്ഥാനത്താണ് റോമ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസാഞ്ചോയ്ക്ക് കന്നി ഗോൾ, റൂയിസിന്റെ ഇരട്ട ഗോൾ, ഡോർട്ട്മുണ്ടിന് തകർപ്പൻ ജയം
Next articleടീം ബസ്സിനെ അനുഗമിച്ച് നാപോളി ആരാധകർ