റോമയെ പിടിച്ച് കെട്ടി ചീവോ

- Advertisement -

ഇറ്റലിയിലെ മോശം പ്രകടനം റോമാ തുടർന്ന് കൊണ്ടേയിരിക്കുന്നു. ഏറ്റവുമൊടുവിൽ ദുർബലരായ ചീവോയാണ് റോമയെ പിടിച്ച് കെട്ടിയത്. സ്റ്റെഡിയോ ഒളിമ്പിക്കോയിൽ രണ്ടു ഗോളുകൾക്ക് മുന്നിട്ട് നിന്നതിനു ശേഷമാണ് റോമാ സമനില വഴങ്ങിയത്. എൽ ഷരാവിയും റോമയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയ ബ്രയാൻ ക്രിസ്റ്റന്റെയുമാണ് റോമയുടെ ഗോൾ സ്കോറർമാർ. ചീവോയ്ക്ക് വേണ്ടി ബിർസയും സ്റെപ്പിൻസ്‌കിയും ഗോളടിച്ചു.

പത്താം മിനുട്ടിലാണ് എൽ ഷരാവിയിലൂടെ റോമാ ലീഡ് നേടുന്നത്. ഇരുപത്തിയൊമ്പതാം മിനുട്ടിലെ ഗോളിലൂടെ ബ്രയാൻ ക്രിസ്റ്റന്റെ റോമയ്ക്ക് വേണ്ടിയുള്ള തന്റെ ആദ്യത്തെ സീരി എ ഗോളും നേടി. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ചീവോ രണ്ടു ഗോളുകളും മടക്കി. അറ്റ്ലാന്റായോടേറ്റ മൂന്നു ഗോളിന്റെ സമനിലേക്ക് ശേഷം ഇത് ആദ്യമായാണ് റോമയ്ക്ക് സമനില വഴങ്ങേണ്ടി വന്നത്.

Advertisement