Site icon Fanport

റോമിൽ ചെന്ന് റോമയെ തകർത്ത് ഇന്റർ മിലാൻ, ജോസെയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ മങ്ങുന്നു

ഇന്റർ മിലാൻ ഇന്ന് റോമയ്‌ക്കെതിരെ നിർണായക വിജയം ഉറപ്പിച്ചു. സ്‌റ്റേഡിയോ ഒളിമ്പിക്കോയിൽ നടന്ന മത്സരത്തിൽ 2-0 എന്ന സ്‌കോറിനാണ് ഇന്റർ വിജയിച്ചത്. ജയത്തോടെ ഇന്റർ മിലാനെ 63 പോയിന്റിലെത്തി സീരി എ ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി, രണ്ടാം സ്ഥാനത്തുള്ള ലാസിയോയെക്കാൾ ഒരു പോയിന്റ് മാത്രം പിറകിലാണ് അവർ.

റോമ 23 05 06 23 41 34 253

33-ാം മിനിറ്റിൽ ഫെഡറിക്കോ ഡിമാർക്കോ ആണ് ഇന്റർ മിലാന് വേണ്ടി സ്‌കോറിംഗ് തുറന്നത്. രണ്ടാം പകുതിയിൽ 74-ാം മിനിറ്റിൽ റൊമേലു ലുക്കാക്കു ക്ലിനിക്കൽ ഫിനിഷിലൂടെ റോമയുട്ർ ലീഡ് ഇരട്ടിയാക്കി. റോമ കിണഞ്ഞു പരിശ്രമിച്ചിട്ടും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല.

ഓരോ ക്ലബിനും ലീഗിൽ 4 മത്സരങ്ങൾ മാത്രം ശേഷിക്കെ ഈ വിജയം, ആദ്യ നാലിൽ ഇടം നേടാനും അടുത്ത സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനുമുള്ള ഇന്റർ മിലാന്റെ പ്രതീക്ഷകൾക്ക് വലിയ ഉത്തേജനമാണ്. മറുവശത്ത്, തോൽവി റോമയെ 58 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് താഴ്ത്തി, അവരുടെ ആദ്യ നാല് സ്ഥാനങ്ങൾ നേടാനുള്ള സാധ്യതകൾ മങ്ങുകയാണ്.

Exit mobile version