റിക്വി പുജിനെ ലോണിൽ റോമിൽ എത്തിക്കാൻ ആകുമെന്ന പ്രതീക്ഷയിൽ മൗറീനോ

റോമ പരിശീലകൻ ജോസ് മൗറീഞ്ഞോ ബാഴ്‌സലോണയിൽ നിന്ന് റിക്വി പുജിനെ റോമിൽ എത്തിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. മധ്യനിര ശക്തമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പുജിനെ റോമ ലക്ഷ്യമിട്ടിരിക്കുന്നത്. ബാഴ്സലോണയിൽ അധികം അവസരങ്ങൾ ലഭിക്കാത്ത പുജ് ക്ലബ് വിടാൻ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ സമ്മറിൽ ആഴ്‌സണലിൽ നിന്ന് ഗ്രാനിറ്റ് ഷാക്കയെ ഒപ്പിടാനുള്ള റോമയുടെ ശ്രമം പാളിയിരുന്നു. അന്ന് മുതൽ റോമ ഒരു മധ്യനിര താരത്തിനായി ശ്രമിക്കുന്നുണ്ട്.

Sport.es ആണ് റോമ പുജിനായി ഇപ്പോൾ ശ്രമിക്കുന്നത് എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ വായ്പയിൽ ഒപ്പിടാൻ ആണ് റോമ ആഗ്രഹിക്കുന്നത്. അമാദൂ ദയവാര, ഗോൺസാലോ വില്ലാർ തുടങ്ങിയ മധ്യനിര താരങ്ങൾ റോമ വിടാനും സാധ്യതയുണ്ട്.