റെഡ്സ്റ്റാർ പരിശീലക സ്ഥാനം ഏറ്റെടുത്ത് ഇന്റർ യൂത്ത് കോച്ച്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

റെഡ് സ്റ്റാർ ബെൽഗ്രേഡിന്റെ പരിശീലകനായി ദെജാൻ സ്റ്റാങ്കോവിച്. ഇന്റർ മിലാൻ യൂത്ത് അക്കാദമിയുടെ ചുമതലയുണ്ടായിരുന്ന സ്റ്റാങ്കോവിച്ച് ആ സ്ഥാനം രാജിവെച്ചാണ് സെർബിയയിലേക്ക് മടങ്ങുന്നത്. ഒരു മാസം മാത്രമാണ് ഈ സ്ഥാനത്ത് സ്റ്റാങ്കോവിച്ച് തുടർന്നത്. സെർബിയൻ ചാമ്പ്യന്മാരെ പരിശീലിപ്പിക്കാനുള്ള അവസരം കൈവിട്ട് കളയാൻ സ്റ്റാങ്കോവിച് ഒരുക്കമായിരുന്നില്ല.

41 കാരനായ സ്റ്റാങ്കോവിച് മുൻ റെഡ്സ്റ്റാർ ബെൽഗ്രേഡ് താരം കൂടിയാണ്. 1995-1998 വരെ സെർബിയയിൽ റെഡ്സ്റ്റാറിന് വേണ്ടി അദ്ദേഹം കളിച്ചിരുന്നു. പിന്നീട് ലാസിയോയിലും 2004-2013 വരെ ഇന്റർ മിലാനിലും സ്റ്റാങ്കോവിച് കളിച്ചിരുന്നു. കഴിഞ്ഞ ആഴ്ച്ച രാജിവെച്ച വ്ലാദൻ മിലോജെവിചിന് പകരക്കാരനായാണ് സ്റ്റാങ്കോവിച് റെഡ്സ്റ്റാറിലെത്തുന്നത്.