റൗൾ ആൽബിയോൾ ഇനി ഈ സീസണിൽ കളിക്കില്ല

നാപോളിയുടെ പ്രതിരോധ താരം റൗൾ ആൽബിയോളി ഇനി ഈ സീസണിൽ കളിക്കില്ല. പരിക്ക് മാറാൻ ശസ്ത്രക്രിയക്ക് വിധേയനാകാൻ തീരുമാനിച്ചതാണ് ഈ സീസണിൽ ആൽബിയോളിനെ പുറത്ത് ഇരുത്തുന്നത്. തെറാപിയിലൂടെ രണ്ട് മാസം കൊണ്ട് പരിക്ക് മാറും എന്നാണ് ആദ്യ ഡോക്ടർമാർ വിലയിരുത്തിയത്‌. എന്നാൽ വേദന സഹിക്കാൻ ആവുന്നതിലും അധികം ആയതിനാൽ ശസ്ത്രക്രിയക്ക് ആൽബിയോൾ ഒരുങ്ങുകയായിരുന്നു.

34കാരനായ ആൽബിയോളിന്റെ അഭാവം നാപോളിയെ കാര്യമായി ഭാദിച്ചേക്കും. ആൽബിയോളിന് പകരം മാക്സിമോവിച് ആകും ഇനി ആഞ്ചലോട്ടിയുടെ ആദ്യ ഇലവനിൽ ഉണ്ടാവുക.

Exit mobile version