Site icon Fanport

റനിയേരി സാമ്പ്ഡോറിയയുടെ പരിശീലകനാകും

ഇറ്റാലിയൻ ക്ലബായ സമ്പ്ഡോറിയ പുതിയ പരിശീലകനായി റനിയേരിയെ നിയമിക്കും. കഴിഞ്ഞ ദിവസം ഉസേബിയോ ഡി ഫ്രാൻസെസ്കോയെ സാമ്പ്ഡോറിയ പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഈ സീസണിലെ സാമ്പ്ഡോറിയയുടെ ദയനീയ പ്രകടനം കൊണ്ടായിരുന്നു ഉസേബിയോയെ സാമ്പ്ഡോറിയ പുറത്താക്കിയത്. ഇതുവരെ ഏഴു ലീഗ് മത്സരങ്ങളിൽ നിന്ന് ആറും സാമ്പ്ഡോറിയ പരാജയപ്പെട്ടിരുന്നു.

മുൻ ലെസ്റ്റർ സിറ്റി പരിശീലകനായ ക്ലോഡിയോ റനിയേരി ഉടൻ തന്നെ ക്ലബിന്റെ ചുമതലയേറ്റെടുക്കും. 67കാരനായ റനിയേരി കഴിഞ്ഞ സീസണിൽ റോമയുടെ പരിശീലകൻ ആയിരുന്നു. മുമ്പ് ലെസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കിയ റനിയേരി പല പ്രമുഖ ക്ലബുകളുടെയും പരിശീലകൻ ആയിട്ടുണ്ട്. ചെൽസി, ഇന്റർ മിലാൻ, നാപോളി, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകൾക്കായൊക്കെ അദ്ദേഹം തന്ത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

Exit mobile version