റാഗ്നിക് ഇനി മിലാനെ പരിശീലിപ്പിക്കും!

- Advertisement -

ഇറ്റാലിയൻ ക്ലബായ എ സി മിലാനിലെ ആ വലിയ മാറ്റം ഔദ്യോഗികമാകുന്നു. റെഡ് ബുളിന്റെ സ്പോർടിംഗ് ഹെഡായ റാൾഫ് റാഗ്നികിനെ പരിശീലകനാക്കി എത്തിക്കാൻ മിലാൻ തീരുമാനിച്ചിരിക്കുകയാണ്‌. അടുത്ത സീസൺ മുതലാകും റാഗ്നിക് എ സി മിലാനെ നയിക്കുക. ഇപ്പോൾ മിലാനെ പരിശീലിപ്പിക്കുന്ന സ്റ്റെഫൻ പിയോളി ഈ സീസൺ അവസാനത്തോടെ സ്ഥാനം ഒഴിയും.

റാഗ്നിക് എ സി മിലാന്റെ സ്പോർടിങ് ഡയറക്ടറായും പ്രവർത്തിക്കും. റെഡ്ബുൾ ടീമുകളായ ലെപ്സിഗിന്റെയും സാൽസ്ബർഗിന്റെയും വളർച്ചയിൽ വലിയ പങ്കുവഹിച്ച ആളാണ് റാഗ്നിക്. 61കാരനായ അദ്ദേഹം കരാർ അംഗീകരിച്ചു എന്നും ഇപ്പോൾ ഇറ്റാലിയൻ ഫുട്ബോളിനെ കുറിച്ച് പഠിക്കുകയാണ് എന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Advertisement