Picsart 23 04 29 16 52 32 624

റാഫ ലിയോ മിലാനിൽ പുതിയ കരാർ ഒപ്പുവെക്കും

പോർച്ചുഗീസ് താരം റാഫേൽ ലിയോയുമായുള്ള എ സി മിലാന്റെ ചർച്ചകൾ വിജയിക്കുന്നു. താരം ഉടൻ മിലാനുമായി ദീർഘകാല കരാർ ഒപ്പുവെക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കരാർ താരം അംഗീകരിച്ചിട്ടുണ്ട്. 2028വരെയുള്ള കരാർ ആകും ഒപ്പുവെക്കുക.

ഇരുപത്തിമൂന്ന്കാരന്റെ നിലവിലെ കരാർ 2024ഓടെ അവസാനിക്കും. നേരത്തെ ചെൽസി താരത്തിന് പിറകെ ഉണ്ടെന്ന സൂചനകൾ വന്നിരുന്നു. അടുത്ത ട്രാൻസ്ഫർ വിൻഡോയിലും യൂറോപ്പിലെ വലിയ ക്ലബുകളിൽ നിന്നുള്ള നീക്കം പ്രതീക്ഷിക്കുന്നതിനാലാണ് മിലാൻ പെട്ടെന്ന് തന്നെ കരാർ പുതുക്കുന്നത്‌‌. ഏഴു മില്യൺ വരെയുള്ള വാർഷിക വരുമാനം താരത്തിന് ലഭിച്ചേക്കും എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Exit mobile version