റാഫേൽ ലിയോയെ നിലനിർത്താൻ ഉറച്ച് എ സി മിലാൻ

എ സി മിലാൻ അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരമായ റാഫേൽ ലിയോയെ ടീമിൽ നിർനിർത്താൻ ശ്രമിക്കുകയാണ്. ലിയോക്ക് വലിയ കരാർ തന്നെ മിലാൻ വാഗ്ദാനം ചെയ്യുന്നു. പോർച്ചുഗീസ് യുവതാരം റാഫേൽ ലിയോ മിലാൻ വിടില്ല എന്ന് തന്നെയാണ് ക്ലബ് വിശ്വസിക്കുന്നത്. 22കാരനായ താരം അവസാന മൂന്ന് സീസണുകളായി എ സി‌ മിലാനൊപ്പം ഉണ്ട്. ഈ കഴിഞ്ഞ സീസണിൽ മിലാന്റെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു‌

മിലാൻ ലിയോക്ക് 2027വരെയുള്ള കരാർ വാഗ്ദാനം ചെയ്തു എങ്കിലും താരത്തിന്റെ ഏജന്റ് അത് നിരസിച്ചിരിക്കുകയാണ്‌. 5 മില്യൺ യൂറോ വേതനം ലഭിക്കുന്ന കരാർ ആയിരുന്നു വാഗ്ദാനം. എന്നാൽ 7 മില്യൺ എങ്കിലും വേതനം നൽകിയാലെ ലിയോ കരാർ പുതുക്കയുള്ളൂ.
Img 20220606 124427
താരത്തിന് ഇനിയും രണ്ട് വർഷത്തെ കരാർ മിലാനിൽ ബാക്കിയുണ്ട്‌ എന്നത് കൊണ്ട് മിലാന് വലിയ ആശങ്ക ഇപ്പോൾ ഇല്ല. എങ്കിലും യൂറോപ്പിലെ വൻ ക്ലബുകൾ താരത്തിന് പിറകെ കൂടിയ സാഹചര്യത്തിൽ ആണ് മിലാൻ പെട്ടെന്ന് തന്നെ താരത്തിന്റെ കരാർ പുതക്കുന്നത്.

താരത്തിന് ഇപ്പോൾ 1.4 മില്യൺ ആണ് വേതനം. 2019ൽ ലില്ലെയിൽ നിന്നായിരുന്നു മിലാൻ ലിയോയെ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം താരം പോർച്ചുഗലിനായി അരങ്ങേറ്റം നടത്തുകയും ചെയ്തിരുന്നു.