Site icon Fanport

റാബിയോ ഒരു സീസണിലേക്ക് കൂടി യുവന്റസിൽ തുടരും

അഡ്രിയാൻ റാബിയോട്ട് യുവന്റസിൽ കരാർ പുതുക്കി. നിലവിലെ കരാർ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫ്രഞ്ച് താരം അടുത്ത സീസണിലേക്ക് കൂടി ടീമിൽ തുടരുന്ന കാര്യം ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. മിലിക്, തിമോതി വേയ് എന്നിവരെ എത്തിക്കാൻ സാധിച്ചതിന് പിറകെ റാബിയോട്ടിനെ ടീമിൽ നിലനിർത്താൻ ആയത് യുവന്റസിന് നേട്ടമാണ്. അതേ സമയം മുഖ്യ താരങ്ങൾ പലരും ക്ലബ്ബ് വിട്ടേക്കും എന്ന സൂചനയും ഇറ്റാലിയൻ മാധ്യമങ്ങൾ നൽകുന്നുണ്ട്.
20230627 184812
ടീമിന്റെ അത്ര മികച്ചതല്ലാത്ത കഴിഞ്ഞ സീസണിന് ഇടയിലും ഫോമിലേക്കുയരാൻ താരത്തിനായിരുന്നു. 11 ഗോളുകളും ആറു അസിസ്റ്റുകളും താരം കുറിച്ചു. 2019ൽ പിഎസ്ജിയിൽ നിന്നും എത്തിയ ശേഷം ടീമിന്റെ മധ്യനിരയുടെ അഭിവാജ്യ ഘടകമാണ് റാബിയോട്ട് എന്ന് യുവന്റസ് വെബ് സൈറ്റിൽ കുറിച്ചു. ടീമിലേക്ക് എത്തിയ ശേഷം യുവന്റസിന് വേണ്ടി കളത്തിൽ ഇറങ്ങിയ മത്സരങ്ങളുടെ എണ്ണത്തിൽ ക്വാഡ്രാഡോക്കൊപ്പം ഒന്നാം സ്ഥാനത്താണ് താരം. എന്നാൽ ഈ ചരിത്രം ഇനിയും അവസാനിക്കുന്നില്ലെന്നും ഇനിയും മുന്നോട്ടുള്ള പാതയിൽ യുവന്റസും റാബിയോട്ടും ഒരുമിച്ചു പോകുമെന്നും ക്ലബ്ബ് പ്രഖ്യാപിച്ചു. ഇതോടെ പുതിയ തട്ടകം തേടാൻ ഉള്ള താരത്തിന്റെ ശ്രമങ്ങൾ താൽക്കാലികമായെങ്കിലും അവസാനിക്കുകയാണ്.

Exit mobile version