Site icon Fanport

ഇക്കാർഡിക്ക് ഹാട്രിക്ക്, പി എസ് ജി ഫ്രഞ്ച് കപ്പ് സെമി ഫൈനലിൽ

ഫ്രഞ്ച് കപ്പിൽ പി എസ് ജി സെമി ഫൈനലിലേക്ക് മുന്നേറി. ഇന്നലെ നടന്ന ക്വാർട്ടറിൽ ആംഗേർസിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തു കൊണ്ടാണ് പി എസ് ജി സെമി ഫൈനലിലേക്ക് കടന്നത്. അർജന്റീന താരം ഇക്കാർഡി ഹാട്രിക്കുമായി വിജയം മുന്നിൽ നിന്ന് നയിച്ചു. 2020 ജനുവരിക്ക് ശേഷമുള്ള ഇക്കാർഡിയുടെ ആദ്യ ഹാട്രിക്കായിരുന്നു ഇത്.

9, 68, 90 മിനുട്ടുകളിൽ ആയിരുന്നു ഇക്കാർഡിയുടെ ഗോളുകൾ. നെയ്മറും നീണ്ട കാലത്തിനു ശേഷം സ്കോർ ഷീറ്റിൽ വരുന്നത് ഇന്നലെ കാണാൻ ആയി. നെയ്റിന്റെ ഗോളിന് പുറമെ ഒരു സെൽഫ് ഗോളും പി എസ് ജിക്ക് ലഭിച്ചു. ഈ വിയത്തോടെ ഒരു ഫ്രഞ്ച് കപ്പ് കിരീടത്തിലേക്ക് കൂടെ അടുത്തിരിക്കുകയാണ് പി എസ് ജി. അവരുടെ ട്രെബിൾ മോഹങ്ങൾ ഇപ്പോഴും സജീവമാണ്.

Exit mobile version