Site icon Fanport

യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്നം ഈ വർഷം നടക്കുമെന്ന് പ്യാനിച്

യുവന്റസിന്റെയും തന്റെയും ഏറ്റവും വലിയ സ്വപ്നം ചാമ്പ്യൻസ് ലീഗ് കിരീടമാണെന്നും അത് ഈ വർഷം സ്വന്തമാക്കാൻ ആകുമെന്നാണ് പ്രതീക്ഷയെന്നും യുവന്റസ് മധ്യനിര താരം പ്യാനിച്. ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി ആകാശത്ത് ഉയർത്തുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും പ്യാനിച് പറഞ്ഞു.

സീസണിൽ എല്ലാ കിരീടവും സ്വന്തമാക്കുക തന്നെയാണ് യുവന്റസിന്റെ ലക്ഷ്യം. ലോകത്തെ മികച്ച മൂന്ന് നാലു ക്ലബുകളിൽ ഒന്നായി എന്നും യുവന്റസ് തുടരുമെന്നും പ്യാനിച് പറഞ്ഞു. ഇന്റർ മിലാനെ കഴിഞ്ഞ മത്സരത്തിൽ തോൽപ്പിച്ചതോടെ യുവന്റസ് അർഹിച്ച സ്ഥാനത്ത് ക്ലബ് തിരികെ എത്തി എന്നും പ്യാനിച് പറഞ്ഞു.

Exit mobile version