പിർലോയുടെ ആദ്യ മത്സരത്തിൽ ഗോളടിച്ച് കൂട്ടി യുവന്റസ്

- Advertisement -

ആൻഡ്രെ പിർലോ പരിശീലകനായി ചുമതലയേറ്റ ശേഷം നടന്ന ആദ്യ മത്സരത്തിൽ യുവന്റസിന് വലിയ വിജയം. നൊവാരയെ നേരിട്ട യുവന്റസ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ പകുതിയിൽ യുവന്റസിനായി കളത്തിൽ ഇറങ്ങി. റൊണാൾഡോ തന്നെയാണ് ആദ്യ ഗോൾ നേടിയതും. 20ആം മിനുട്ടിൽ കുളുസെവ്സ്കിയുടെ പാസിൽ നിന്നായിരുന്നു റൊണാൾഡോയുടെ ഫിനിഷ്.

രണ്ടാം പകുതിയിലാണ് യുവന്റസ് ഒരു ദയയും ഇല്ലാത്ത രീതിയിൽ ഗോളടിച്ച് കൂട്ടിയത്. 56ആം മിനുട്ടിൽ ഡെമിറാൽ, പിന്നാലെ ജാക്ക എന്നിവർ ലീഡ് മൂന്നാക്കി ഉയർത്തി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇരുപതുകാരനായ പോർടനോവ ഇരട്ട ഗോളുകൾ നേടി ഗോൾ പട്ടിക പൂർത്തിയാക്കി. യുവന്റസിന്റെ പുതിയ സൈനിംഗ് ആർതുർ രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങിയിരുന്നു‌

Advertisement