പിർലോ ഇനി യുവന്റസ് യുവ ടീമിന്റെ പരിശീലകൻ

- Advertisement -

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പിർലോ യുവന്റസ് ക്ലബിലേക്ക് തിരികെ വരുന്നു. പരിശീലകനായാകും പിർലോ തിരികെയെത്തുക. ഇപ്പോൾ UEFA പ്രൊ ലൈസൻസ് കോഴ്സ് വിജയിച്ച പിർലോ അടുത്ത സീസൺ മുതൽ യുവന്റസ് യുവ ടീമിന്യെ പരിശീലകനായി പ്രവർത്തിക്കും. സീരി സി ചാമ്പ്യന്മാരായ യുവന്റസിന്റെ അണ്ടർ 23 ടീമിന്റെ ചുമതലയാലും അദ്ദേഹം ഏറ്റെടുക്കുക. റോബേർട്ടോ ബരോനി പിർലോയുടെ സഹ പരിശീലകനായും പ്രവർത്തിക്കും.

40കാരനായ പിർലോ വിരമിച്ചതിനു ശേഷം പരിശീലകനാവാനുള്ള ശ്രമത്തിലായിരുന്നു. അഞ്ച് വർഷം മുമ്പ് ആയിരുന്നു പിർലോ യുവന്റസ് വിട്ടത്. പിർലോയുടെ തിരിച്ചുവരവിനായുള്ള ചർച്ചകൾ നടക്കുന്നുണ്ട് എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഒരു ഇന്റേൺഷിപ്പിനായി പിർലോ യുവന്റസിൽ മടങ്ങിയെത്തിയിരുന്നു.

Advertisement