ഗോളടി നിർത്താൻ കഴിയാതെ പിയാറ്റെക്ക്, എ സി മിലാൻ കുതിക്കുന്നു

എ സി മിലാന് പിയാറ്റെക്കിലൂടെ ലഭിച്ചിരിക്കുന്നത് ചെറിയ താരമൊന്നും അല്ല എന്ന് ഉറപ്പിക്കാ‌. ഗോളടി നിർത്താൻ കഴിയാത്ത പിയാറ്റെക്ക് ഇന്നും ഇറ്റലിയിൽ അത്ഭുതങ്ങൾ കാണിച്ചു‌. ഇന്ന് നടന്ന മിലാൻ അറ്റലാന്റ മത്സരം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മിലാൻ ജയിച്ചപ്പോൾ താരമായത് പിയാറ്റെക്ക് തന്നെയായിരുന്നു. രണ്ട് ഗോളുകളാണ് പിയാറ്റെക്ക് ഇന്ന് നേടിയത്.

ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു മിലാന്റെ തിരിച്ചുവരവ്. 45, 61 മിനുട്ടുകളിൽ ആയിരുന്നു പിയാറ്റെക്കിന്റെ ഗോളുകൾ. ഹകൻ ചാലനൊഗുലു ആണ് മിലാന്റെ മറ്റൊരു ഗോൾ നേടിയ. ഇന്നത്തെ ഗോളുകൾ ഉൾപ്പെടെ പിയാറ്റെക്കിന് അവസാന നാലു മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ ആയി‌.

ഇന്നത്തെ ജയം എ സി മിലാനെ 42 പോയന്റിൽ എത്തിച്ചു. 38 പോയന്റുള്ള അറ്റലാന്റ അഞ്ചാം സ്ഥാനത്താണ്‌‌.