Site icon Fanport

പാർമയെ തകർത്ത് റോമ

സീരി എ യിൽ റോമയ്ക്ക് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പാർമയെ റോമ പരാജയപ്പെടുത്തിയത്. ബ്രയാൻ ക്രിസ്റ്റന്റെയും സെൻഗിസ് ആണ്ടറുമാണ് റോമയ്ക്ക് വേണ്ടി ഗോളടിച്ചത്. ഈ വിജയത്തോടു കൂടി ഇറ്റാലിയൻ ലീഗിൽ അഞ്ചാമതാണ് റോമ.

രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. അണ്ടറിന്റെ അസിസ്റ്റിലാണ് ക്രിസ്റ്റന്റെ റോമയുടെ ആദ്യ ഗോളടിച്ചത്. ഏറെ വൈകാതെ അണ്ടറിന്റെ ഗോൾ പിറക്കുകയും ചെയ്തു. പെല്ലെഗ്രിനിയാണ് റോമയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. 25 പോയിന്റുമായി സീരി എയിൽ പന്ത്രണ്ടാം സ്ഥാനത്താണ് പാർമ

Exit mobile version