Site icon Fanport

“മിലാനോടൊപ്പം കിരീടങ്ങൾ സ്വന്തമാക്കണം” – ബ്രസീലിയൻ യുവതാരം

എ.സി മിലാനോടൊപ്പം കിരീടങ്ങൾ സ്വന്തമാക്കണമെന്നു ബ്രസീലിയൻ യുവതാരം ലൂക്കാസ് പാക്വറ്റ. ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിലൂടെയാണ് ബ്രസീലിയൻ താരം മിലാനിൽ എത്തിയത്. ആരാധകർക്കായുള്ള വീഡിയോയിലാണ് യുവതാരം തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്.

ഫ്ലാമെങ്കോയിൽ നിന്നും 35 മില്യൺ നൽകിയാണ് സീരി എ വമ്പന്മാരായ എ സി മിലാൻ പാക്വറ്റയെ സ്വന്തമാക്കിയത്. പക്വെറ്റ ഫ്ലാമെങ്കോയ്ക്ക് വേണ്ടി ഇരുപത്തിനാലു ലീഗ് മത്സരങ്ങളില്‍ നിന്നായി ഒന്‍പത് ഗോളുകള്‍ നേടിയിട്ടുണ്ട്. ബ്രസീലിനു വേണ്ടി രണ്ടു മത്സരങ്ങളിലും താരം കളിച്ചു. റഷ്യന്‍ ലോകകപ്പിനായുള്ള ബ്രസീലിന്റെ 35 അംഗ സ്‌ക്വാഡില്‍ ഏറ്റവും പ്രായം കുറഞ്ഞ താരവും ലൂക്കാസ് പക്വെറ്റയായിരുന്നു.

Exit mobile version