പോൾ പോഗ്ബയ്ക്ക് വീണ്ടും പരിക്ക്

പോൾ പോഗ്ബയ്ക്ക് വീണ്ടും പരിക്ക്. ഇന്നലെ എമ്പോളൊക്ക് എതിരായ മത്സരത്തിനിടയിലാണ് പോഗ്ബയ്ക്ക് മസിൽ ഇഞ്ച്വറിയേറ്റത്. മത്സരം 2-0 ന് എംപോളി വിജയിച്ചിരുന്നു. ഇന്നലെ രണ്ടാം പകുതിയിൽ സബ്ബായാണ് പോഗ്ബ കളത്തിൽ ഇറങ്ങിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ആണ് പോഗ്ബക്ക് പരിക്കേറ്റത്. ഫ്രഞ്ചുകാരൻ മത്സര ശേഷം നേരെ ലോക്കർ റൂമിലേക്ക് പോയറ്റ്ജ് പരിക്ക് കാരണമാണ്‌.

“ഞങ്ങൾക്ക് ഇതുവരെ പരിക്ക് എത്ര വലുതാണെന്ന് അറിയില്ല, അയാൾക്ക് ഒരു വേദന അനുഭവപ്പെട്ടു, അതിനാൽ ടെസ്റ്റുകൾ എന്താണ് പറയുന്നതെന്ന് നോക്കണം” കോച്ച് മാക്സ് അല്ലെഗ്രി സ്കൈ സ്പോർട്ട് ഇറ്റാലിയയോട് പറഞ്ഞു.

കാൽമുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയ നടത്തിയ പോഗ്ബക്ക് കഴിഞ്ഞ സീസൺ പൂർണ്ണമായും നഷ്ടമായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി തുടർച്ചയായ പരിക്ക് കാരണം പോഗ്ബയുടെ കരിയർ ശരിയായ ദിശയിലല്ല പോകുന്നത്.

ബൊളോനക്കു മുന്നിൽ സമനിലയിൽ പിരിഞ്ഞ് യുവന്റസ്

സീരി എ സീസണിലെ രണ്ടാം മത്സരത്തിൽ യുവന്റസിന് സമനില. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ ആണ് യുവന്റസിന് വിജയിക്കാൻ ആവാതിരുന്നത്. ബോളോനക്ക് എതിരെ 1-1ന്റെ സമനില കൊണ്ട് യുവന്റസിന് തൃപ്തിപ്പെടേണ്ടി വന്നു. 24ആം മിനുട്ടിൽ ലൂയിസ് ഫെർഗൂസനിലൂടെയാണ് സന്ദർശകർ ലീഡ് എടുത്തത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ യുവന്റസ് വ്ലാഹോവിചിലൂടെ സമനില നേടി എങ്കിലും ആ ഗോൾ നിഷേധിക്കപ്പെട്ടു. 80ആം മിനുട്ടിൽ വ്ലാഹോവിച് തന്നെ സമനില ഗോൾ യുവന്റസിന് നേടിക്കൊടുത്തു. വിജയ ഗോളിനായി യുവന്റസ് ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റ് ആണ് യുവന്റസിന് ഉള്ളത്. ഇന്ന് പോൾ പോഗ്ബ യുവന്റസിനായി രണ്ടാം പകുതിയിൽ ഇറങ്ങി അര മണിക്കൂറോളം കളിച്ചു.

വരവ് അറിയിച്ചു ഉഗ്രൻ ഗോളുമായി പുലിസിക്, ജയവുമായി എ.സി മിലാൻ

ഇറ്റാലിയൻ സീരി എയിൽ ആദ്യ മത്സരത്തിൽ ജയവുമായി എ.സി മിലാൻ. ബൊലോഗ്നക്ക് എതിരെ അവരുടെ മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് മിലാൻ ജയം കണ്ടത്. തന്റെ അരങ്ങേറ്റ മത്സരത്തിൽ അതുഗ്രൻ ലോങ് റേഞ്ച് ഗോളുമായി അമേരിക്കൻ താരം ക്രിസ്റ്റിയൻ പുലിസിക് വരവ് അറിയിച്ചു. മത്സരത്തിൽ കൂടുതൽ നേരം പന്ത് കൈവശം വെച്ചതും അവസരങ്ങൾ സൃഷ്ടിച്ചതും ബൊലോഗ്ന ആയിരുന്നു.

മത്സരത്തിൽ 11 മത്തെ മിനിറ്റിൽ മിലാൻ മുന്നിലെത്തി. പുലിസികിന്റെ ക്രോസിൽ നിന്നു റെഹിന്റെഴ്സ് നൽകിയ പാസിൽ നിന്നു ഒളിവർ ജിറൂദ് ആണ് മിലാന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് 21 മത്തെ മിനിറ്റിൽ ജിറൂദിന്റെ പാസിൽ നിന്നു അതുഗ്രൻ ഗോളിലൂടെ പുലിസിക് ജയം പൂർത്തിയാക്കി. രണ്ടാം പകുതിയിൽ ബൊലോഗ്നയുടെ ശ്രമങ്ങൾ മിലാൻ പ്രതിരോധിച്ചു. ബൊലോഗ്നയുടെ മൈതാനത്ത് കഴിഞ്ഞ 18 കളികളിൽ മിലാൻ പരാജയം അറിഞ്ഞിട്ടില്ല.

ജയത്തോടെ പുതിയ സീസൺ തുടങ്ങി യുവന്റസ്, റോമക്ക് സമനില

ഇറ്റാലിയൻ സീരി എയിൽ പുതിയ സീസൺ ജയത്തോടെ തുടങ്ങി യുവന്റസ്. ഉഡിനെസെയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് യുവന്റസ് തോൽപ്പിച്ചത്. യുവന്റസ് കൂടുതൽ നേരം പന്ത് കൈവശം വെച്ച മത്സരത്തിൽ പക്ഷെ കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത് എതിരാളികൾ ആയിരുന്നു. മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ വ്ലാഹോവിച്ചിന്റെ പാസിൽ നിന്നു ഫെഡറികോ ചിയെസ യുവന്റസിനെ മുന്നിൽ എത്തിച്ചു. 20 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട വ്ലാഹോവിച് യുവന്റസ് മുൻതൂക്കം ഇരട്ടിയാക്കി.

ആദ്യ പകുതിക്ക് തൊട്ടു മുമ്പ് സുന്ദരമായ ടീം ഗോളോടെ യുവന്റസ് ജയം പൂർത്തിയാക്കുക ആയിരുന്നു. ചിയെസയുടെ ബാക് ഹീൽ പാസിൽ നിന്നു ആന്ദ്രയെ കാമ്പിയാസോ നൽകിയ ക്രോസിൽ നിന്നു ഹെഡറിലൂടെ റാബിയോറ്റ് ആണ് യുവന്റസിന്റെ മൂന്നാം ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ എ.എസ് റോമ സലർനിറ്റാനയോട് 2-2 ന്റെ സമനില വഴങ്ങി. റോമക്ക് ആയി ആന്ദ്രയ ബെലോട്ടി ഇരട്ടഗോൾ നേടിയപ്പോൾ അന്റോണിയോ കാന്ദ്രേവ എതിർ ടീമിന് ആയി 2 ഗോളുകൾ നേടി. അറ്റലാന്റ സീസൺ ജയിച്ചു തുടങ്ങിയപ്പോൾ ലാസിയോ ആദ്യ മത്സരത്തിൽ ലെകെയോട് പരാജയപ്പെട്ടു. ആദ്യം ഗോൾ നേടിയ ശേഷം 2 ഗോൾ വഴങ്ങിയാണ് ലാസിയോ പരാജയം ഏറ്റുവാങ്ങിയത്.

മുന്നിൽ നിന്നു നയിച്ചു ക്യാപ്റ്റൻ ലൗടാരോ മാർട്ടിനസ്, ഇന്റർ മിലാൻ ജയത്തോടെ തുടങ്ങി

സീരി എയിൽ ആദ്യ മത്സരം ജയിച്ചു തുടങ്ങി ഇന്റർ മിലാൻ. മോൻസയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഇന്റർ മറികടന്നത്. മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റൻ ലൗടാരോ മാർട്ടിനസ് ആണ് അവരുടെ ഇരു ഗോളുകളും നേടിയത്. 22 ഷോട്ടുകൾ ഇന്റർ ഉതിർത്ത മത്സരത്തിൽ പക്ഷെ ഗോളിന് മുന്നിൽ അത്ര മികച്ച പ്രകടനം അല്ല അവർ നടത്തിയത്.

മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ ഡംഫ്രയിസിന്റെ പാസിൽ നിന്നു ലൗടാരോ മാർട്ടിനസ് ഇന്ററിനെ മുന്നിൽ എത്തിച്ചു. തുടർന്ന് അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോൾ നേടാൻ ഇന്ററിന് ആയില്ല. രണ്ടാം പകുതിയിൽ 76 മത്തെ മിനിറ്റിൽ ഈ സീസണിൽ ടീമിൽ എത്തിയ പകരക്കാരനായി ഇറങ്ങിയ അർണോടാവിചിന്റെ പാസിൽ നിന്നു ഗോൾ നേടിയ മാർട്ടിനസ് ഇന്റർ ജയം പൂർത്തിയാക്കി. ലീഗിൽ മികച്ച തുടക്കം തന്നെയായി ഇന്ററിന് ഇത്.

ഇരട്ട ഗോളുമായി വിക്ടർ ഒസിമെൻ തുടങ്ങി, തിരിച്ചു വന്നു ജയിച്ചു നാപോളി

പുതിയ സീസണിൽ ഗോൾ വേട്ട ആരംഭിച്ചു വിക്ടർ ഒസിമെൻ. തിരിച്ചു വന്നു ജയം കണ്ടാണ് പുതിയ സീസണിന് ഇറ്റാലിയൻ ചാമ്പ്യന്മാർ തുടക്കം കുറിച്ചത്. പുതുതായി സ്ഥാനക്കയറ്റം നേടി വന്ന ഫ്രോസിനോനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് നാപോളി ജയം കണ്ടത്. ഏഴാം മിനിറ്റിൽ കജുസ്റ്റെ വഴങ്ങിയ പെനാൽട്ടി ലക്ഷ്യം കണ്ട ഹരോയി സീരി ബി ജേതാക്കളെ മുന്നിൽ എത്തിച്ചു. എന്നാൽ തുടക്കത്തിലെ ഞെട്ടലിൽ നിന്നു നാപോളി അനായാസം പുറത്ത് വന്നു.

24 മത്തെ മിനിറ്റിൽ സെലിൻസ്കിയുടെ ഷോട്ടിൽ നിന്നു ലഭിച്ച റീബോണ്ടിൽ നിന്നു മറ്റെയോ പൊളിറ്റാനോ നാപോളിക്ക് സമനില ഗോൾ സമ്മാനിച്ചു. 36 മത്തെ മിനിറ്റിൽ റാസ്‌പഡോറി ഗോൾ നേടിയെങ്കിലും അത് ഓഫ് സൈഡ് ആണെന്ന് വാർ കണ്ടെത്തി. 42 മത്തെ മിനിറ്റിൽ ലോറൻസോയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഒസിമെൻ നാപോളിയെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 79 മത്തെ മിനിറ്റിൽ ജിയോവാണി ഡി ലോറൻസോയുടെ തന്നെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ ഒസിമെൻ നാപോളി ജയം പൂർത്തിയാക്കി. മത്സരത്തിൽ 19 ഷോട്ടുകൾ ഉതിർത്ത നാപോളി അർഹിച്ച ജയം തന്നെയായി ഇത്.

എ സി മിലാൻ പുതിയ സീസണായുള്ള മൂന്നാം ജേഴ്സി പുറത്തിറക്കി

മിലാൻ അവരുടെ പുതിയ മൂന്നാം കിറ്റ് പുറത്തിറക്കി. സീരി എ മുൻ ചാമ്പ്യന്മാർ വ്യാഴാഴ്ച രാവിലെ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും തങ്ങളുടെ പുതിയ മൂന്നാം കിറ്റിന്റെ ചിത്രങ്ങൾ പങ്കുവെച്ചു. എല്ലാവരെയും ഉൾക്കൊള്ളുക എന്ന സന്ദേശവുമായാണ് മിലാൻ ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്‌.

പുതിയ മൂന്നാമത്തെ കിറ്റ് സെപ്റ്റംബർ 24-ന് വാരാന്ത്യത്തിൽ സാൻ സിറോയിൽ വെച്ച് മിലാനും ഹെല്ലസ് വെറോണയും തമ്മിലുള്ള സീരി എ പോരാട്ടത്തിൽ ആകും ആദ്യമായി കാണാൻ ആവുക. 2023-24 കാമ്പെയ്‌നിലെ മിലാന്റെ രണ്ടാമത്തെ ഹോം ഗെയിമാകും ഇത്.

പ്രീമിയർ ലീഗിലേക്കില്ല, യുവന്റസിൽ തന്നെ തുടരും എന്ന് ബ്രെമർ

യുവന്റസ് സെന്റർ ബാക്കായ ഗ്ലീസൺ ബ്രെമർ താൻ യുവന്റസിൽ തന്നെ തുടരും എന്ന് അറിയിച്ചു. പ്രീമിയർ ലീഗിൽ നിന്ന് തനിക്ക് ഓഫറുകൾ ഉണ്ട്. എന്നാൽ താൻ എങ്ങോട്ടും പോകില്ല‌. യുവന്റസിൽ തുടരാനാണ് തനിക്ക് ഇഷ്ടം. ഇറ്റലിയിലെ ഏറ്റവും മികച്ച ക്ലബിലാണ് താൻ ഉള്ളത്. ബ്രെമർ പറഞ്ഞു.

കഴിഞ്ഞ സീസണിൽ 40 മില്യൺ യൂറോയോളം ട്രാൻസ്ഫർ തുക ആയി ടൊറിനോക്ക് നൽകി ആയിരുന്നു യുവന്റസ് താരത്തെ ടീമിലേക്ക് എത്തിച്ചത്‌. പ്രീമിയർ ലീഗിലെ പ്രധാന ക്ലബുകൾ തന്നെ ഇപ്പോൾ താരത്തിനായി രംഗത്ത് ഉണ്ട് എന്ന് വാർത്തകൾ വരികെയാണ് ബ്രമർ പ്രസ്താവനയുമായി എത്തിയത്.

സീരി എയിൽ നിലവിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായാണ് ബ്രസീലിയൻ താരത്തെ ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. 2018ലാണ് ബ്രസീലിൽ നിന്നും ടോറിനോയിലേക്ക് ബ്രെമർ എത്തിയത്. മൂന്ന് സീസണുകളിൽ ടൊറീനോ ടീമിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു. 26കാരനായ താരത്തിന് ഇനിയും നാലു വർഷത്തെ കരാർ യുവന്റസിൽ ബാക്കിയുണ്ട്.

കരാർ പുതുക്കി; സ്റ്റീഫൻ ഡി വ്രിയ് ഇന്ററിൽ തുടരും

പ്രതിരോധ താരം സ്റ്റീഫൻ ഡി വ്രിയ് ഇനിർ മിലാനിൽ പുതിയ കരാർ ഒപ്പിട്ടു. ഇതോടെ 2025 വരെ താരം ക്ലബിൽ തുടരും. വരുമാനത്തിൽ കാര്യമായ വ്യത്യാസം ഇല്ല. നിലവിൽ 4 മില്യൺ യൂറോ ആണ് ഡി വ്രിയിന്റെ സാലറി. ഇതോടെ സിമിയിണിയുടെ ഭാവി പദ്ധതികളിലും 31കാരന് സ്ഥാനം ഉണ്ടാവും എന്നുറപ്പായിരിക്കുകയാണ്. താരത്തിന്റെ പ്രതിരോധത്തിൽ ദൃഢതയും അനുഭവസമ്പത്തും ടാക്ടികൽ ഇന്റലിജൻസും കൂടാതെ ഗോൾ നേടാനുള്ള കഴിവും ടീമിന് കഴിഞ്ഞ അഞ്ചു വർഷം കരുത്തു പകർന്നതായി ഇന്റർ മിലാൻ ഔദ്യോഗിക വെബ് സൈറ്റിൽ കുറിച്ചു.

ലാസിയോയിൽ നിന്നും എത്തിയ ഉടൻ തന്നെ ഇന്ററിന്റെ പ്രതിരോധത്തിലെ നിർണായക താരമായി ഉയർന്നു. കഴിഞ്ഞ സീസണിൽ ലീഗിൽ സിമിയോണി തുടർച്ചയായി അവസരങ്ങൾ നൽകിയെങ്കിലും ചാമ്പ്യൻസ് ലീഗിൽ അവസരങ്ങൾ കുറവായിരിക്കുന്നു. ഫൈനൽ വരെ എത്തിയ സീസണിൽ ആകെ 3 മത്സരങ്ങളിൽ മാത്രമാണ് ആദ്യ ഇലവനിൽ എത്തിയത്. ബാസ്ത്തോണിയുമായും അടുത്തിടെ പുതിയ കരാർ ഒപ്പിട്ട ഇന്റർ, ലോണിൽ എത്തിച്ചിരുന്ന അസെർബിയേയും സ്വന്തമാക്കിയിരുന്നു. ഇതോടെ നിലവിലെ പ്രതിരോധത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ല എന്നുറപ്പാണ്. സ്ക്രിനിയറെ നഷ്ടമായത് അത് കൊണ്ട് തന്നെ ടീമിനെ വലിയ രീതിയിൽ ബാധിച്ചേക്കില്ല. കൂടാതെ ഒനാന ഒഴിയുന്ന സ്ഥാനത്തേക്ക് മറ്റൊരു ലോകോത്തര കീപ്പറേ കൂടി ടീം ഉന്നമിടുന്നുണ്ട്.

മൊറാട വീണ്ടും ഇറ്റലിയിലേക്ക്; ഇത്തവണ താരത്തെ എത്തിക്കാൻ എസി മിലാൻ

ആൽവാരോ മൊറാട ഒരിക്കൽ കൂടി ഇറ്റാലിയൻ ഫുട്ബോളിലേക്ക് മടങ്ങി എത്തിയേക്കുമെന്ന് സൂചനകൾ. താരത്തിനെ എത്തിക്കാൻ വേണ്ടി എസി മിലാൻ ശ്രമം നടത്തുന്നതായി ലാ ഗസെറ്റ റിപ്പോർട്ട് ചെയ്യുന്നു. മുന്നേറ്റം ശക്തമാക്കാൻ ടീം ഉന്നം വെക്കുന്ന ഒന്നാമത്തെ താരമാണ് മൊറാട. ഏകദേശം 12 മില്യൺ യൂറോ ആണ് മിലാൻ മുന്നോട്ടു വെക്കുന്ന ഓഫർ. കൂടെ 5 മില്യൺ യൂറോ താരത്തിന് വാർഷിക വരുമാനവും മിലാൻ വാഗ്ദാനം ചെയ്യുന്നു.

കഴിഞ്ഞ മാസം മാത്രമാണ് മൊറാട അത്ലറ്റികോ മാഡ്രിഡിൽ പുതിയ കരാർ ഒപ്പിട്ടത്. എന്നാൽ ഇത് ഇറ്റലിയിലേക്കുള്ള മടങ്ങി വരവ് സാധ്യമാക്കാൻ ആയിരുന്നു എന്നാണ് ലാ ഗസെറ്റ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ റിലീസ് ക്ലോസ് കുറച്ച് 20മില്യൺ യൂറോയിലേക്ക് എത്തിക്കാൻ സാധിച്ചിരുന്നു. ഇതാണ് മിലാൻ ഉന്നം വെക്കുന്നതും. താരത്തിന്റെ കുടുംബം ഇപ്പോഴും ഇറ്റലിയിൽ തന്നെയാണ് താമസം എന്നതും അവർ ചൂണ്ടിക്കാണിക്കുന്നു. മുന്നേറ്റത്തിൽ ജിറൂഡ്, ഒറീജി എന്നിവർ ഒഴിച്ച് നിർത്തിയാൽ മികച്ച സ്‌ട്രൈക്കർമാർ മിലാനിൽ നിലവിൽ ഇല്ല. ജിറൂഡിന് ആവട്ടെ സെപ്റ്റംബറിൽ 37 വയസ് തികയും. ലീഗിൽ മതിയായ അനുഭവ പരിചയമുള്ള സ്പാനിഷ് സ്‌ട്രൈക്കറുടെ സാന്നിധ്യം ടീമിന് മുതൽക്കൂട്ടാവും എന്ന് തന്നെയാണ് മിലാന്റെ കണക്ക് കൂട്ടൽ. പുലിസിച്ചിനെ കൂടി എത്തിച്ച് മുന്നേറ്റം മൂർച്ച കൂട്ടാനാണ് മിലാന്റെ നീക്കം. നേരത്തെ സൗദി ക്ലബ്ബ് ആയ അൽ ഇതിഫാഖ്‌ മൊറാടക്ക് വേണ്ടി നീക്കം നടത്തുന്നതായി സൂചന ഉണ്ടായിരുന്നു. എന്നാൽ സൗദിയിലേക്ക് ചേക്കേറാൻ നിലവിൽ താരത്തിന് താൽപര്യമില്ലെന്നാണ് സൂചന.

ലുക്കാ റൊമേറോ ഇനി എസി മിലാൻ താരം

അർജന്റീനൻ യുവതാരം ലുക്കാ റൊമേറോയെ എസി മിലാൻ ടീമിൽ എത്തിച്ചു. ലാസിയോയിൽ നിന്നും കഴിഞ്ഞ മാസത്തോടെ കരാർ അവസാനിച്ച താരം ഫ്രീ ഏജന്റ് ആയാണ് മിലാനിൽ എത്തുന്നത്. ഇന്ന് പുലർച്ചെ ക്ലബ്ബിൽ എത്തിയ താരം മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി. പിന്നീട് നാല് വർഷത്തെ കരാർ ഔദ്യോഗികമായി ഒപ്പിട്ടു.

ലാസിയോയിൽ രണ്ടു വർഷമാണ് താരം ചെലവിട്ടത്. മയ്യോർക്കയിൽ നിന്നും ലാ ലീഗയിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റ താരമെന്ന റെക്കോർഡും നേടി ലാസിയോയിലേക്ക് ചേക്കേറുകയായിരുന്നു താരം. മയ്യോർക്കയുടെ തന്നെ യൂത്ത് ടീമുകളിലൂടെ ആയിരുന്നു വളർച്ച. ലാസിയോക്ക് വേണ്ടി രണ്ടു സീസണുകളിലായി ഇരുപതോളം മത്സരങ്ങൾ കളിച്ചു. ബ്രാഹീം ഡിയാസ് പോയ ഒഴിവിലേക്ക് മിലാൻ ഉന്നം വെക്കുന്ന ഒരു താരമാണ് റോമെറോ. ലാസിയോയുമായി കരാർ പുതിക്കില്ലെന്ന് തീരുമാനിച്ചതോടെ ആരാധകർക്ക് തന്റെ വിടവാങ്ങൽ സന്ദേശവും താരം നൽകി. പതിനെട്ടുകാരനായ ലുക്കാ റൊമേറോ അർജന്റീനൻ ദേശിയ യൂത്ത് ടീമുകളിലും സജീവമായിരുന്നു. ഇടക്ക് സീനിയർ ടീമിലേക്കും വിളിയെത്തി.

ലാസിയോ വിട്ടു; ലുക്കാ റൊമേറോ എസി മിലാനിലേക്ക്

ലാസിയോയിൽ നിന്നും വിടവാങ്ങുന്നതായി അർജന്റീനൻ താരം ലൂക്കാ റൊമേറോ പ്രഖ്യാപിച്ചു. ഇതോടെ താരത്തിന്റെ അടുത്ത തട്ടകം എസി മിലാൻ തന്നെയെന്ന് ഉറപ്പായി. കഴിഞ്ഞ വാരങ്ങളിൽ റൊമേറോയുമായി ചർച്ച നടത്തി ധാരണയിൽ എത്താൻ മിലാന് സാധിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. താരത്തിന്റെ ലാസിയോയുമായുള്ള കരാർ ജൂണോടെ അവസാനിച്ചിരുന്നു. കരാർ പുതുക്കാൻ ടീമിന് സാധിച്ചതും ഇല്ല.

Foto Fabrizio Corradetti/LaPresse 29 Gennaio 2023 Roma, Italia – SS Lazio vs ACF Fiorentina – Campionato italiano di calcio Serie A TIM 2022/2023 – Stadio Olimpico. Nella foto: Luka Romero (SS Lazio)
January 29, 2023 Rome, Italy – SS Lazio vs ACF Fiorentina – Italian Serie A Football Championship 2022/2023 – Olympic Stadium. In the photo: Luka Romero (SS Lazio) (Photo by Fabrizio Corradetti/LaPresse/Sipa USA)No Use Germany.

വലത് വിങ്ങിൽ ലാസിയോക്കായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത താരത്തെ ഇന്റർ മിലാനും നോട്ടമിട്ടിരുന്നു. എന്നാൽ എസി മിലാന് തന്നെ താരവുമായി ധാരണയിൽ എത്താൻ സാധിച്ചു. മാർക്കസ് തുറാമിനെയും അവസാന നിമിഷം ഇന്ററിലേക്ക് നഷ്ടമായ എസി മിലാന് മറ്റൊരു മുന്നേറ്റ താരത്തെ കൂടി നഷ്ടപ്പെടുത്തുവാൻ ആവില്ലായിരുന്നു. നാല് വർഷത്തെ കരാർ ആണ് റൊമേറോക്ക് നൽകിയിരിക്കുന്നത്. ലാസിയോക്ക് വേണ്ടി പലപ്പോഴും നിർണായ നിമിഷങ്ങളിൽ വല കുലുക്കാനും സാധിച്ചിട്ടുള്ള ലൂക്ക റൊമേറോയുടെ വരവ് മിലാൻ മുന്നേറ്റത്തിന് കരുത്തു പകരും. ബ്രാഹീം ഡിയാസ് റയലിലേക്ക് മടങ്ങിയ ഒഴിവിലേക്ക് താരത്തെ ടീം ഉപയോഗിച്ചേക്കും.

Exit mobile version