റൊണാൾഡോയെ സ്വന്തമാക്കിയ യുവന്റസിനെ അഭിനന്ദിച്ച് മൗറീഞ്ഞ്യോ

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ സ്വന്തമാക്കിയ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിനെ അഭിനന്ദിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഹോസെ മൗറീഞ്ഞ്യോ . ലോകത്തിലെ ഏറ്റവും മികച്ച രണ്ടു കളിക്കാരിൽ ഒരാളെയാണ് യുവന്റസ് സ്വന്തമാക്കിയിരിക്കുന്നത്. യുവന്റസിനും ക്രിസ്റ്റിയാനോയ്ക്കും ഇറ്റാലിയൻ ഫുട്ബോളിന്റെയും ലോക ഫുട്ബാളിന്റെ തലയിലെഴുത്ത് മാറ്റിയെഴുതാനാകുമെന്നും മൗ കൂട്ടിച്ചെർത്തു. ക്രിസ്റ്റിയാനോ മൗറീഞ്ഞ്യോയുടെ കീഴിൽ റയലിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.

ഇത്രനാളും ലോകത്തിലെ മികച്ച രണ്ടു താരങ്ങൾ ലാലീഗയിലായിരുന്നു. ഇനി ഒരാൾ സീരി എ യിലും മറ്റൊരാളെ ലാ ലീഗയിലുമായിരിക്കും. ക്രിസ്റ്റിയാനോയുടെ വരവ് ഇറ്റാലിയൻ ഫുട്ബാളിന്റെ തലവര മറ്റും. കൂടുതൽ റീച്ചുണ്ടാവും അതിനേക്കാളുപരി കൂടുതൽ കൊമ്പാറ്റേറ്റീവ് ആകുമെന്നും മൗറീഞ്ഞ്യോ കൂട്ടിച്ചേർത്തു. യുവന്റസിനോട് കിടപിടിക്കാൻ മറ്റു ഇറ്റാലിയൻ ടീമുകൾക്കും മാറേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യുവന്റസിനെ ഇനിയും മികച്ചതാക്കാൻ തനിക്ക് കഴിയുമെന്ന് റൊണാൾഡോ

യുവന്റസിലേക്കുള്ള തന്റെ കൂടുമാറ്റത്തിന്റെ ഔദ്യോഗിക നടപടികൾ ക്രിസ്റ്റ്യാനോ റൊണാൾഡോ പൂർത്തിയാക്കി. ക്ലബ് ഒരുക്കിയ ആദ്യ പത്രസമ്മേളനത്തിൽ യുവന്റസിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു‌. യുവന്റസ് ലോകത്തെ മികച്ച ക്ലബുകളിൽ ഒന്നാണ്. ഈ യാത്ര താൻ വളരെ ആലോചിച്ച് എടുത്തതാണെന്നും റൊണാൾഡോ പറഞ്ഞു‌.

വെല്ലുവിളികൾ ആണ് എന്റെ ജീവിതം എന്നും. സ്പോർടിംഗിൽ നിന്ന് മാഞ്ചസ്റ്ററിൽ എത്തിയതും അവിടെ നിന്ന് റയലിൽ എത്തിയതും ഒക്കെ താൻ വെല്ലുവിളികളെ നേരിടുകയായിരുന്നു എന്നും. അതിന്റെ തുടർച്ചയാണിതെന്നും റൊണാൾഡോ പറഞ്ഞു. ഇറ്റലിയിലെ ഏറ്റവും മികച്ച ക്ലബാണ് യുവന്റസ്. ആ യുവന്റസിനെ ഇതിലും ഉയരത്തിലേക്ക് എത്തിക്കാൻ തനിക്കാകുമെന്നും ക്രിസ്റ്റ്യാനോ തന്റെ ആദ്യ പത്ര സമ്മേളനത്തിൽ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മെഡിക്കലിനായി റൊണാൾഡോ യുവന്റസിൽ എത്തി

തന്റെ റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലേക്കുള്ള മാറ്റത്തിന്റെ നടപടി പൂർത്തിയാക്കാനായി റൊണാൾഡോ യുവന്റസിൽ എത്തി. മെഡിക്കൽ എടുക്കാനായി എത്തിയ റൊണാൾഡോയെ കാണ ജെ മെഡിക്കലിൽ ആയിരങ്ങളാണ് തടിച്ചു കൂടിയത്. ഇന്നലെ തന്നെ ടൂറിനിൽ റൊണാൾഡോ എത്തിയിരുന്നു. ഇന്ന് മെഡിക്കൽ പൂർത്തിയാക്കിയ ശേഷം റൊണാൾഡോയും യുവന്റസ് പ്രസിഡന്റ് ആഗ്നെലിയും പത്രസമ്മേളനവും നടത്തും

മെഡിക്കലിന് പോകുമ്പോൾ ജുവെ ജുവെ എന്ന് ചാന്റ് ചെയ്തായിരുന്നു റൊണാൾഡോ നടന്നത്. 100 മില്യണിൽ അധികം വരുന്ന തുകയ്ക്കാണ് റൊണാൾഡോയെ യുവന്റസ് സ്വന്തമാക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റയൽ മാഡ്രിഡ് vs യുവന്റസ് പോര് ഒരുങ്ങുന്നു!!

പ്രീ സീസൺ മത്സരങ്ങൾക്കായി ക്ലബ് ഫുട്ബോൾ ലോകം ഒരുങ്ങുമ്പോൾ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കാൻ പോകുന്ന മത്സരമായി യുവന്റസ് റയൽ മാഡ്രിഡ് മത്സരം മാറിയേക്കും. റൊണാൾഡോയുടെ ക്ലബ് മാറ്റമാണ് ഈ മത്സരത്തിന് നിറം നൽകുന്നത്. യുവന്റസിന്റെ ഇതുവരെ ഉറപ്പായ 4 പ്രീ സീസൺ മത്സരങ്ങൾ അവസാനത്തെ മത്സരമാണ് റയൽ മാഡ്രിഡിന് എതിരെ ഉള്ളത്. ഓഗസ്റ്റ് നാലിനാണ് അമേരിക്കയിൽ വെച്ച റയൽ മാഡ്രിഡും യുവന്റസും ഏറ്റുമുട്ടുക.

ആ മത്സരം റൊണാൾഡോയുടെ യുവന്റസിൻലെ അരങ്ങേറ്റമാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുവന്റസ് തങ്ങളുടെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും എങ്കിലും റൊണാൾഡോ തിരിച്ച് വിശ്രമത്തിനായി പോകും. പ്രീ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും റൊണാൾഡോ കളിക്കില്ല എന്ന് ഉറപ്പാണ്‌.

റയലിനെതിരെ കളിക്കുമോ ഇല്ലയോ എന്ന് ഇതുവരെ വ്യക്തമല്ല. റൊണാൾഡോ കളിക്കുകയാണെങ്കിൽ അത് മറ്റേത് പ്രീസീസൺ മത്സരങ്ങളെയും വെല്ലുന്ന മത്സരമായി മാറിയേക്കും.

യുവന്റസിന്റെ പ്രീസീസൺ മത്സരങ്ങൾ:

ജൂലൈ 25 , യുവന്റസ് vs ബയേൺ

ജൂലൈ 28, യുവന്റസ് vs ബെൻഫിക

ഓഗസ്റ്റ് 1, യുവന്റസ് vs MLS ആൾ സ്റ്റാർസ്.

ഓഗസ്റ്റ് 4, യുവന്റസ് vs റയൽ മാഡ്രിഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രീസീസൺ; ഒമ്പതു ഗോൾ വിജയവുമായി റോമ

പ്രീസീസണിലെ ആദ്യ മത്സരത്തിൽ റോമയ്ക്ക് ഒമ്പതു ഗോൾ വിജയം. സീരി ഡി ഡിവിഷനിലെ ക്ലബായ ലാറ്റിനയ്ക്കെതിരായ പോരാട്ടമാണ് ഇത്ര വലിയ വിജയത്തിൽ അവസാനിച്ചത്. ഒരോ പകുതിയിലും ഒരോ ലൈനപ്പുമായാണ് റോമ ഇന്നലെ ഇറങ്ങിയത്. റോമയ്ക്കായി പാട്രിക്ക് ഷിക്ക് ഹാട്രിക്കും ജെക്കോ ഇരട്ട ഗോളുകളും നേടി. മാർകാനോ, ലുക, ലൊറെൻസൊ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഒരു സെൽഫ് ഗോളും റോമയ്ക്ക് ലഭിച്ചു. രണ്ടാം പകുതിയിൽ മാത്രമാണ് ജെക്കോ കളത്തിൽ ഇറങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

“യുവന്റസ് റൊണാൾഡോയുടേത് ഉത്തമമായ തീരുമാനം” – ദ്രോഗ്ബ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലേക്കുള്ള യാത്രയിൽ ഒരു അത്ഭുതവും തനിക്ക് ഇല്ലെന്ന് ചെൽസി ഇതിഹാസ സ്ട്രൈക്കർ ദ്രോഗ്ബ പറഞ്ഞു. റൊണാൾഡൊ ചെയ്തത് ഏറ്റവും അനുയോജ്യമായ കാര്യമാണ്. ഇറ്റലിയിലേക്ക് പോകുക എന്നത് എപ്പോഴും ആകാംക്ഷ നൽകുന്ന കാര്യമാണെന്നും ദ്രോഗ്ബ പറഞ്ഞു. താൻ ആയിരുന്നെങ്കിലും റൊണാൾഡോയെ പോലെ ചെയ്തേനെ എന്ന് ദ്രോഗ്ബ പറഞ്ഞു.

“റൊണാൾഡോ റയലിൽ നിൽക്കണമായിരുന്നു എന്ന് പലരും പറയുന്നുണ്ട്. റയൽ മാഡ്രിഡിൽ നിന്ന് 33ആം വയസ്സിലും ചാമ്പ്യന്റെ പ്രകടനം നടത്തിയ താരത്തിനോട് അങ്ങനെ പറയുന്നതിൽ കാര്യമുണ്ട്. പക്ഷെ റൊണാൾഡോ എന്നാൽ എപ്പോഴും പുതിയ വെല്ലുവിളികളെ അന്വേഷിക്കുകയാണ്. അത് മാത്രമേ റൊണാൾഡോയ്ക്ക് പ്രചോദനം നൽകുകയുള്ളൂ” ദ്രോഗ്ബ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാരി ഇറ്റലി വിടുന്നത് ഗോളടിയിൽ റെക്കോർഡുമിട്ട്

സാരി ബോൾ എന്ന മനോഹര ഫുട്ബോളുമായി ഇറ്റാലിയൻ ലീഗ് വിട്ട് ചെൽസിയിലേക്ക് മൗറിസിയോ സാരി എത്തുമ്പോൾ ഒരു മികച്ച റെക്കോർഡും മൗറിസിയോ സാരിയുടെ പേരിൽ ഉണ്ട്. കഴിഞ്ഞ മൂന്നു സീസണിൽ സാരി മാനേജ് ചെയ്ത നാപോളിയേക്കാൾ കൂടുതൽ ഗോളുകൾ ഒരു ടീമും അടിച്ചിട്ടില്ല.

മൂന്നു സീസണുകളിലായി 251 ഗോളുകൾ ആണ് നാപോളി അടിച്ചു കൂട്ടിയത്. കഴിഞ്ഞ മൂന്നു സീസണുകളിലും സീരി എ നേടിയ യുവന്റസ് നേടിയത് 238 ഗോളുകൾ മാത്രമായിരുന്നു. നാപോളിയേക്കാൾ 13 ഗോളുകൾ കുറവ്. മൂന്നാം സ്ഥാനത്തുള്ള റോമ നേടിയത് 234 ഗോളുകളും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റൊണാൾഡോ തിങ്കളാഴ്ച യുവന്റസിൽ എത്തും

റെക്കോർഡ് ട്രാൻസ്ഫറിൽ യുവന്റസിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ് തിങ്കളാഴ്ച ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും. മറ്റന്നാൾ ടൂറിനിൽ എത്തുന്ന ക്രിസ്റ്റ്യാനോ മെഡിക്കൽ പൂർത്തിയാക്കി ട്രാൻസ്ഫറിന്റെ നടപടികൾ ആദ്യം പൂർത്തിയാക്കും. പിന്നീട് ക്ലബ് പ്രസിഡന്റിനൊപ്പം തന്റെ യുവ്ന്റസിലെ ആദ്യ വാർത്താ സമ്മേളനവും താരം നടത്തും.

പ്രസ് റൂമിന് പകരം യുവന്റസിന്റെ ഹോം സ്റ്റേഡിയത്തിന് അകത്തുള്ള ഹാളിലായിരിക്കും പത്രസമ്മേളനം നടക്കുക. തുടർന്ന് സ്റ്റേഡിയത്തിൽ ആരാധകരെയും ക്രിസ്റ്റ്യാനോ അഭിസംബോധന ചെയ്യും. അതിനു ശേഷം ക്രിസ്റ്റ്യാനോ വെക്കേഷനായി ഇറ്റലി വിടും. അടുത്ത ആഴ്ചയെ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനൊപ്പം ചേരുകയുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാൽദിനി മിലാനിലേക്കില്ല, ഇനി കമന്റേറ്ററായി സീരി എയിൽ

ഇറ്റാലിയൻ ഇതിഹാസം പൗലോ മാൽദിനി മിലാനിലേക്ക് തിരിച്ചെത്തില്ല. എ സി മിലാൻ എലിയട്ട് മാനേജ്‌മെന്റ് ഏറ്റെടുത്തതിനു ശേഷം മാൽദിനി ക്ലബ്ബിലേക്ക് തിരിച്ചു വരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. സ്പോർട്ടിങ് ഡയറക്റ്ററായി മാൽദിനി സ്ഥാനമേറ്റെടുക്കുമെന്നു ഇറ്റലിയിൽ നിന്നും വാർത്തകൾ ഉണ്ടായിരുന്നു. പെർഫോമിന്റെ സ്ട്രീമിങ് സെർവിസായ DAZN ലേക്ക് കമന്റേറ്ററായി മാൽദിനി വരും. ദാസൻ ഒഫീഷ്യൽ ട്വിറ്റെർ അക്കൗണ്ട് വഴിയാണ് ഇത് സ്ഥിതീകരിച്ചത്. ആഴ്ചയിൽ മൂന്നു സീരി എ മത്സരങ്ങൾ DAZN വഴി സ്ട്രീം ചെയ്യും.

ലോകത്തെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായാണ് മാൽദിനി അറിയപ്പെടുന്നത്. 647 മത്സരങ്ങൾ മിലാ നു വേണ്ടി കളിച്ച മാൽദിനി 25 സീസണുകൾ ഇറ്റാലിയൻ ലീഗിൽ പൂർത്തിയാക്കിയിരുന്നു. യുവേഫയുടെ യൂറോപ്പ്യൻ ബാനിന് ശേഷം മിലാനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ട് വരാനായി ആരാധകരും മാനേജ്‌മെന്റും നടത്തുന്ന ശ്രമങ്ങളിൽ മാൽദിനിയുടെ തിരിഛ്ച്ചു വരവും ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. ചൈനീസ് ഓണർഷിപ്പ് മാറി അമേരിക്കൻ ഹെഡ്ജ് ഫണ്ട് ഭീമന്മാരായ എലിയട്ട് മാനേജ്‌മെന്റാണിപ്പോൾ മിലൻറെ ഉടമസ്ഥർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കിറ്റിറക്കുന്നതിനു മുൻപ് വൈറൽ മാർക്കറ്റിങ്ങുമായി നാപോളി

സീരി എ യിൽ വ്യത്യസ്തമായ കിറ്റുകളാണ് നാപോളിയുടേത്. പ്രീ സീസൺ ട്രെയിനിങ് ആരംഭിച്ചെങ്കിലും ഇതുവരെ കിറ്റുകൾ നാപോളി പുറത്തിറക്കിട്ടില്ല. എന്നാൽ കിറ്റിറക്കുന്നതിനു മുൻപ് വൈറൽ മാർക്കറ്റിങ്ങുമായി മുന്നോട്ട് പോകാനാണ് നാപോളി തീരുമാനിച്ചിരിക്കുന്നത്. കടുവയുടെ തീമുമായുള്ള കിറ്റായിരിക്കും ഇത്തവണത്തേത് എന്ന സൂചന വൈറൽ മാർക്കറ്റിംഗിൽ നാപോളി നൽകി കഴിഞ്ഞു.

നേപ്പിൾസിലെ തെരുവുകൾ മുഴുവനും കടുവയുടെ കൈപ്പത്തിയും 18/07/18 എന്ന ഡേറ്റും കണ്ടാണ് ഉണർന്നത്. വൈറൽ മാർക്കറ്റിങ് ക്യാംപെയിന്റെ ഭാഗമായി 18/07/18 നു കിറ്റ് പുറത്തിറക്കുമെന്നാണ് നാപോളി സൂചിപ്പിക്കുന്നത്. മൗറീസിയോ സാരിയുടെ കീഴിൽ മൂന്നു വർഷത്തിന് ശേഷമാണ് കോച്ചിങ് ഇതിഹസം കാർലോ അഞ്ചലോട്ടി സ്ഥാനമേറ്റെടുക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

2018-19 സീസണിലെ ഹോം കിറ്റ് പുറത്തിറക്കി ലാസിയോ

സീരി എ ക്ലബായ ലാസിയോ 2018-19 സീസണിലെ ഹോം കിറ്റ് പുറത്തിറക്കി. 2014-15. സീസണിൽ ഉപയോഗിച്ച ഈഗിൾ ഡിസൈൻ ലാസിയോ ഹോം കിറ്റിൽ തിരിച്ചു കൊണ്ടുവന്നു. 1986-87 സീസണിലെ സീരി സിയിലേക്കുള്ള തരം താഴ്ത്തൽ ഒഴിവാക്കിയ ടീമിന്റെ സ്മരണക്കായിട്ടാണ് ഈഗിൾ ഡിസൈൻ 2014-15.

സീസണിൽ ഉപയോഗിച്ചത്. ലാസിയോയുടെ ചരിത്രത്തിലെ ഐതിഹാസികമായ ഏടാണ് 1986-87 സീസണ്. ലാസിയോയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ജേഴ്‌സിയായിട്ടാണ് ഈഗിൾ ഡിസൈൻ ആരാധകർ പരിഗണിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് വേണ്ടി ഒരുങ്ങി യുവന്റസ്

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ വരവേൽക്കാൻ ഒരുങ്ങി യുവന്റസും ഇറ്റലിയും. 120 മില്യൺ യൂറോയോളം നൽകിയാണ് ഇറ്റാലിയൻ ചാമ്പ്യന്മാർ ക്രിസ്റ്റിയാനോയെ ടീമിലെത്തിച്ചത്. ക്രിസ്റ്റിയാനോയുടെ പെസെന്റേഷൻ ഡേ പ്രമാണിച്ച് ഒരു ദിവസം മുഴുവനും നീണ്ടു നിൽക്കുന്ന ആഘോഷമാണ് ടൂറിനിൽ അണിയറയിലൊരുങ്ങുന്നത്. അല്ലിയൻസ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർക്ക് നടുവിലായിരിക്കും ക്രിസ്റ്റിയാനോ യുവന്റസ് ജേഴ്സിയണിഞ്ഞെത്തുക.

2012ൽ യുവന്റസ് സ്റ്റേഡിയം ഓപ്പൺ ചെയ്തതിനു ശേഷം ആദ്യമായിട്ടാവും ഇങ്ങനെയൊരു സെലിബ്രെഷൻ പ്ലാൻ ചെയ്യുന്നത്. മെഡിക്കലിനും പ്രസന്റേഷനും കനത്ത സുരക്ഷയാണ് ടൂറിനിൽ ഒരുങ്ങിയിരിക്കുന്നത്. ആയിരക്കണക്കിന് യുവന്റസ് ആരാധകരെയാണ് ക്ലബ് സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കുന്നത്. ക്രിസ്റ്റിയാനോക്ക് താമസിക്കാൻ ആഡംബര ഹോട്ടലും ക്ലബ് ബുക്ക് ചെയ്തു കഴിഞ്ഞു. പ്രെസെന്റേഷന് ശേഷം ഹോളിഡേ ആഘോഷങ്ങൾക്കായി ക്രിസ്റ്റിയാനോ റൊണാൾഡോ ഗ്രീസിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version