ഇന്റർ മിലാന്റെ പ്രീ സീസൺ ഷെഡ്യൂളൊരുങ്ങി

സീരി എ ടീമായ ഇന്റർ മിലാന്റെ പ്രീ സീസൺ ഷെഡ്യൂളൊരുങ്ങി. ലൂസിയാനോ
സ്പാളേറ്റിയുടെ ഇന്റർ ഇത്തവണ ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിന്റെ ഭാഗമായിട്ടാണ് പര്യടനം നടത്തുന്നത്. സീരി എ ടീമുകളായ യുവന്റസും മിലാനും റോമയും പ്രീ സീസൺ ടൂറിൽ തന്നെയാണ്. ICC 2018, നു മുൻപായി ഇംഗ്ളീഷ് ടീമായ ഷെഫീൽഡ് യുണൈറ്റഡുമായി മാറ്റുരയ്ക്കും.

പരിക്കേറ്റ റാഡ്‌ജെ നൈൻഗോലാൻ മത്സരത്തിനിറങ്ങില്ല. സമ്മർ സൈനിംഗുകളായ ക്വദ്‌വോ അസമോവ, സ്റ്റെഫാൻ ദേ വൃജ്,ലൗറ്ററോ മാർട്ടിനെസ് എന്നിവർ കളത്തിലിറങ്ങും.

ഇന്റർ പ്രീ-സീസൺ ഷെഡ്യൂൾ

July 24: Sheffield United vs Inter – Brammall Lane, Sheffield

July 28: Chelsea vs Inter – Allianz Riviera, Nice

August 4: Inter vs Lyon – Stadio Comunale Via del Mare, Leece

August 11: Atletico Madrid vs Inter – Wanda Metropolitano, Madrid

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മിലാൻ പഴയ പ്രതാപത്തിലേക്കെത്തട്ടെ എന്നാശംസിച്ച് ആഞ്ചലോട്ടി

സീരി എ യിലെ വമ്പന്മാരായ എ സി മിലാൻ പഴയ പ്രതാപത്തിലേക്കെത്തട്ടെയെന്നാശംസിച്ച് മുൻ മിലാൻ കോച്ച് കൂടിയായ കാർലോ ആഞ്ചലോട്ടി. മിലാന്റെ എതിരാളികളായ നാപോളിയുടെ കോച്ചാണ് ആഞ്ചലോട്ടി. മൗറിസിയോ സാരിക്ക് പകരക്കാരനായിട്ടാണ് കാർലോ ആഞ്ചലോട്ടി നാപോളിയിൽ എത്തിയത്. യുവേഫയുടെ വിലക്ക് നീങ്ങി യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിനായി തയ്യാറെടുക്കുകയാണ് മിലാൻ. ചൈനീസ് മാനേജ്‌മെന്റിന് പകരം സ്ഥിരതയുള്ള അമേരിക്കൻ മാനേജ്‌മെന്റ് വന്നതിനു ശേഷം മിലാൻ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ആയിരത്തിലധികം മത്സരങ്ങൾ മാനേജ് ചെയ്ത ആൻസലോട്ടി പരിശീലിപ്പിച്ച എല്ലാ ലീഗുകളിലും കിരീടം നേടിയിട്ടുണ്ട്. 58 കാരനായ ആൻസലോട്ടി റയൽ മാഡ്രിഡിനും എസി മിലാനും ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തിട്ടുണ്ട്. മുൻ ബയേൺ പരിശീലകനായ ആൻസലോട്ടി,പിഎസ്ജിയോടേറ്റ വമ്പൻ പരാജയത്തിന് ശേഷമാണ് ബയേൺ മ്യൂണിക്കിൽ നിന്നും ആൻസലോട്ടി പുറത്തക്കപ്പെടുന്നത്.

1959 നു നോർത്തേൺ ഇറ്റലിയിലെ റെജിയൊളൊയിലാണു ആൻസലോട്ടി ജനിക്കുന്നത്.ഒരു ഫുട്ബോളറായി സീരീ A യിലും നാഷ്ണൽ ടീമിലും തിളങ്ങിയ ആൻസലോട്ടിയുടെ കോച്ചിങ് കരിയർ സ്വപ്നതുല്യമാണു. ചാമ്പ്യൻസ് ലീഗിൽ മൂന്ന് കിരീടങ്ങൾ ഉള്ള കോച്ചാണ് കാർലോ ആൻസലോട്ടിയാണു. 2009 നു ശേഷം ആദ്യമായാണ് ഇറ്റാലിയൻ ജോബുമായി ജന്മനാട്ടിലേക്ക് കാർലോ ആൻസലോട്ടി എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റൊണാൾഡോയില്ല, അമേരിക്കൻ ടൂറിനായുള്ള ടീമിനെ പ്രഖ്യാപിച്ച് യുവന്റസ്

അമേരിക്കയിലേക്കുള്ള പ്രീ സീസൺ സ്‌ക്വാഡിനെ യുവന്റസ് പ്രഖ്യാപിച്ചു. ആരാധകരെയെല്ലാം ഞെട്ടിച്ച് കൊണ്ട് യുവന്റസിലേക്കെത്തിയ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ അടക്കം പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചാണ് യുവന്റസ് ഇന്റർനാഷണൽ ചാമ്പ്യൻസ് ട്രോഫിക്ക് ഇറങ്ങുന്നത്. ലോകകപ്പ് മത്സരങ്ങളുടെ ക്ഷീണത്തിൽ നിന്നും മോചിതരാകാനും താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ് കോച്ച് മാസിമിലിയാനോ അല്ലെഗ്രി. റൊണാൾഡോക്ക് പുറമെ പൗളോ ഡിബാല, ഗോൺസാലോ ഹിഗ്വെയിൻ, ഹുവാൻ ക്വഡ്രാഡോ , റോഡ്രിഗോ ബെന്റൻക്യൂർ,ഡഗ്ലസ് കോസ്റ്റ എന്നിവരും ടീമിലില്ല.

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനോടാണ് യുവന്റസിന്റെ ആദ്യ മത്സരം. പിന്നീട് ബെൻഫിക്കക്ക് എതിരെയും മേജർ ലീഗ് സോക്കർ ടീമിനെതിരെയും യുവന്റസ് കളിക്കും. റഷ്യൻ ലോകകപ്പ് ഫൈനലിന്റെ ക്ഷീണം മാറ്റാൻ മാൻസുകിച്ചിനും ജകയ്ക്കും മറ്റൗടിയ്ക്കും കോച്ച് അധിക സമയം വിശ്രമം അനുവദിച്ചിട്ടുണ്ട്.

സ്‌ക്വാഡ്

Szczesny, De Sciglio, Chiellini, Benatia, Pjanic, Khedira, Marchisio, Alex Sandro, Caldara, Barzagli, Perin, Joao Cancelo, Pinsoglio, Emre Can, Rugani, Betuatto, Del Favero, Bernardeschi, Fernandes, Macek, Kastanos, Clemenza, Pereira, Beltrame, Favilli, Di Pardo, Fagioli

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലോകത്തെ മികച്ച ക്ലബുകളിലൊന്നാണ് യുവന്റസ് – ക്രിസ്റ്റിയാനോ റൊണാൾഡോ

ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച ക്ലബ്ബുകളിൽ ഒന്നാണ് യുവന്റസ് എന്ന് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. മുൻ റയൽ മാഡ്രിഡ് താരം ചൈനീസ് ടൂറിനിടെയാണ് മനസ് തുറന്നത്. നാല് വർഷത്തെ കരാറിലാണ് താൻ യുവന്റസിൽ എത്തിയത്. ലോകത്തെ മികച്ച ക്ലബ്ബുകളിൽ ഒന്നായ യുവന്റസിൽ കളിക്കുന്നതിൽ അഭിമാനവുമുണ്ട്. ഇറ്റാലിയൻ ഫുട്ബോൾ ആരാധകരെ സന്തോഷിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സൂപ്പർ താരം കൂട്ടിച്ചേർത്തു.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ ക്രിസ്റ്റിയാനോ റൊണാൾഡോ ആരാധകരെയെല്ലാം ഞെട്ടിച്ച് കൊണ്ടാണ് യുവന്റസിലേക്കെത്തിയത്. 112 മില്യൺ യൂറോ നൽകിയാണ് സൂപ്പർ താരത്തെ യുവന്റസ് ടൂറിനിലെത്തിച്ചത്. തുടർച്ചയായ ഏഴു തവണ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് യൂറോപ്പ്യൻ കിരീടം സ്വപനം കണ്ടാണ് ക്രിസ്റ്റിയാനോയെ ടീമിൽ എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നൈൻഗോലാന് പരിക്ക്

ഇന്റർ മിലാന്റെ ബെൽജിയൻ താരം റാഡ്ജ നൈൻഗോലാന് പരിക്ക്. എഫ്‌സി സിയോണിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സിയോണിനെതിരായ സൗഹൃദ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇന്റർ മിലാൻ പരാജയപ്പെട്ടത്. മുൻ എഎസ് റോമാ താരമായ റാഡ്ജ നൈൻഗോലാൻ കഴിഞ്ഞ മാസമാണ് ഇന്ററിലേക്ക് കുടിയേറിയത്.

24 മില്യൺ യൂറോയ്ക്കാണ് റാഡ്ജ നൈൻഗോലാൻ ഇന്റർ മിലാനിൽ എത്തുന്നത്. നാല് സീസണിലധികം റോമയിൽ തുടർന്ന റാഡ്ജ നൈൻഗോലാൻ 200 ൾ അധികം മത്സരങ്ങളിൽ കളിക്കുകയും 31 ഗോളുകൾ റോമയ്ക്ക് വേണ്ടി നേടുകയും ചെയ്തു. ബെൽജിയത്തിനു വേണ്ടി 30 തവണ ബൂട്ടണിഞ്ഞിട്ടുള്ള താരം 2014 ലാണ് റോമയിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്രിസ്റ്റിയാനോ റൊണാൾഡോ ഇറ്റാലിയൻ ഫുട്ബാളിന്റെ മുഖച്ഛായ മാറ്റും -നെയ്മർ

ക്രിസ്റ്റിയാനോ റൊണാൾഡോ ഇറ്റാലിയൻ ഫുട്ബാളിന്റെ മുഖച്ഛായ മാറ്റുമെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് റൊണാൾഡോ. ഇതിഹാസ താരത്തിന്റെ വരവ് ഇറ്റാലിയൻ ഫുട്ബോളിനെ അടിമുടി മാറ്റുമെന്നും നെയ്മർ പറഞ്ഞു. കുട്ടിക്കാലത്ത് താൻ കണ്ടിരുന്ന ഇറ്റാലിയൻ ഫുട്ബാളിന്റെ പഴയ പ്രതാപ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ റൊണാൾഡോയ്ക്ക് കഴിയുമെന്നും നെയ്മർ കൂട്ടിച്ചേർത്തു.

ക്രിസ്റ്റിയാനോ റൊണാൾഡോ ഇറ്റാലിയൻ ഫുട്ബാളിന്റെ മുഖച്ഛായ മാറ്റുമെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് റൊണാൾഡോ. ഇതിഹാസ താരത്തിന്റെ വരവ് ഇറ്റാലിയൻ ഫുട്ബോളിനെ അടിമുടി മാറ്റുമെന്നും നെയ്മർ പറഞ്ഞു. കുട്ടിക്കാലത്ത് താൻ കണ്ടിരുന്ന ഇറ്റാലിയൻ ഫുട്ബാളിന്റെ പഴയ പ്രതാപ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ റൊണാൾഡോയ്ക്ക് കഴിയുമെന്നും നെയ്മർ കൂട്ടിച്ചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്വീഡനിൽ വെച്ച് ലാസിയോ -ആഴ്‌സണൽ പോരാട്ടം

പ്രീമിയർ ടീമായ ആഴ്‌സണലുമായി ലാസിയോ സൗഹൃദ മത്സരത്തിന്. പ്രീ സീസൺ ജർമ്മൻ ടൂറിനു മുന്നോടിയായാണ് ലാസിയോ ഗണ്ണേഴ്‌സിനോടേറ്റുമുട്ടുന്നത്. സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ വെച്ചായിരിക്കും ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ആഗസ്ത് നാലിനാണ് മത്സരം നടക്കുക.

ആഴ്‌സനലിനെ പുതിയ കോച്ച് ഉനായ് എമറിയുടെ ടീമുമായിട്ടാവും ലാസിയോ ഏറ്റുമുട്ടുക. യൂറോപ്പിലെ പ്രമുഖ ടീമുകൾ തമ്മിലേറ്റുമുട്ടുന്നത് ഫുട്ബോൾ ആരാധകർക്കൊരു വിരുന്നായിരിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യുണൈറ്റഡിനും റയലിനും പിന്നാലെ ഇക്കോ ഫ്രണ്ട്‌ലി കിറ്റുമായി യുവന്റസ്

2018-19 സീസണായുള്ള പുതിയ തേർഡ് കിറ്റ് സീരി എ ചാമ്പ്യന്മാരായ യുവന്റസ് അവതരിപ്പിച്ചു. അഡിഡാസാണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. അഡിഡാസ് ഓൺലൈൻ സ്റ്റോറുകളിലും യുവന്റസ് സ്റ്റോറുകളിലും മുതൽ കിറ്റ് ലഭ്യമാകും.

പരിസ്ഥിതി സൗഹൃദ കിറ്റാണ് യുവന്റസ് അവതരിപ്പിച്ചത്. കടലിൽ ഉണ്ടാകുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്താണ് പുതിയ കിറ്റ് നിർമ്മിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്ക് മലിനീകരണത്തിനെതിരെയുള്ള ക്യാമ്പെയിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ കിറ്റൊരുക്കുന്ന മൂന്നാമത്തെ വമ്പൻ ക്ലബ്ബാണ് യുവന്റസ്. മുൻപ് യുണൈറ്റഡും റയലും ഇത്തരം കിറ്റുകൾ ഒരുക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാപോളിയുടെ പുതിയ ജേഴ്സി എത്തി

2018-19 സീസണായുള്ള നാപോളി ക്ലബിന്റെ ജേഴ്സി പുറത്തിറക്കി. പതിവ് നീലയിൽ ചെക്ക് പാറ്റേണോടു കൂടിയതാണ് പുതിയ ഡിസൈൻ. ഗോൾകീപ്പറുടെ കിറ്റിലും ഈ പാറ്റേൺ ഉണ്ട്. കപ്പയാണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഇറ്റാലിയൻ ലീഗിൽ രണ്ടാമത് എത്തിയ നാപോളി ഈ സീസണിലും യുവന്റസിന് വെല്ലുവിളി ഉയർത്താനുള്ള ഒരുക്കത്തിലാണ്. ആഞ്ചലോട്ടി ആണ് ഇത്തവണ നാപോളിയുടെ പരിശീലകൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റൊണാൾഡോയുടെ യുവന്റസ് അരങ്ങേറ്റം വൈകും

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസ് അരങ്ങേറ്റത്തിനായി ആരാധകർ കാത്തിരിക്കണം. യുവന്റസിന്റെ പ്രീസീസൺ മത്സരങ്ങളിൽ പങ്കെടുക്കുക ഇല്ലാ എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ വ്യക്തമാക്കി. അടുത്ത മാസം ആദ്യ വാരം വരെ റൊണാൾഡോ വിശ്രമത്തിൽ ആയിരിക്കും. അമേരിക്കയിലേക്ക് പ്രീസീസണായി പോകുന്ന യുവന്റസ് ടീമിനൊപ്പം റൊണാൾഡോ പോകില്ല.

ഓഗസ്റ്റ് ആദ്യ വാരം പരിശീലനം ആരംഭിക്കുന്ന റൊണാൾഡോ സീരി എയിലെ ആദ്യ മത്സരത്തിന് മാത്രമെ കളത്തിൽ ഇറങ്ങുകയുള്ളൂ. റൊണാൾഡോ മാത്രമല്ല, ഡഗ്ലസ് കോസ്റ്റ, ഡിബാല, ഹിഗ്വയിൻ, മാൻസൂകിച്, മാറ്റുഡി തുടങ്ങിയവർ ഒന്നും പ്രീസീസണായി യുവന്റസിനൊപ്പം പോകുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റൊണാൾഡോയ്ക്ക് ഏഴാം നമ്പർ വിട്ടു കൊടുത്ത താരത്തിന് പുതിയ നമ്പർ നൽകി ആരാധകർ

കൊളംബിയൻ താരം ജുവാൻ കൊഡ്രാഡോ ആയിരുന്നു യുവന്റസിൽ ഇതുവരെ ഏഴാം നമ്പറിലെ താരം. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നതോടെ ഏഴാം നമ്പർ റൊണാൾഡോക്ക് കൊടുക്കാൻ കൊഡ്രാഡോ തീരുമാനിച്ചിരുന്നു. നമ്പർ കൊടുക്കുന്നതിൽ സന്തോഷമേ ഉള്ളൂ എന്ന് കൊഡ്രാഡോ പറയുകയും ചെയ്തിരുന്നു. യുവന്റസ് ആരാധകരും റൊണാൾഡോ ആരാധകരും ഇതിന് കൊഡ്രാഡോയോട് നന്ദി പറയുകയും ചെയ്തു.

ഇതിന് ശേഷം താൻ ഏത് ജേഴ്സി നമ്പർ ഇനി സ്വീകരിക്കണം എന്ന് കൊഡ്രാഡോ ആരാധകരോട് ആവശ്യപ്പെടുകയുണ്ടായി. അവസാനം ആരാധകരിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം വന്ന നമ്പർ സ്വീകരിക്കാൻ കൊഡ്രാഡോ തയ്യാറായി. 49ആം നമ്പറാണ് ആരാധകർ കൊഡ്രാഡോയ്ക്കായി തിരഞ്ഞെടുത്തത്. 7നെ 7കൊണ്ട് ഗുണിച്ചാൽ ഫലം 49 എന്നതാണ് ഈ ജേഴ്സി നമ്പർ ആരാധകർ തിരഞ്ഞെടുക്കാൻ കാരണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോച്ചിങ് കോഴ്സ് പൂർത്തിയാക്കി ഇതിഹാസ താരങ്ങൾ

ഫുട്ബോൾ ഇതിഹാസങ്ങൾ ഇനി കോച്ചിങ് കരിയറിനായി ഒരുങ്ങി. സൂപ്പർ താരങ്ങളുടെ FIGC കോച്ചിങ് കോഴ്സ് അവസാനിച്ചിരിക്കുകയാണ്. ആന്ദ്രേ പിർലോ, ഡാനിയേല ബൊനേര, ആൽബർട്ടോ ഗിലാർഡിനോ, തിയാഗോ മൊട്ട, പൗലോ കന്നവരോ, ഗബ്രിയേൽ ബാറ്റിസ്ട്യുട്ട എന്നിവരാണ് FIGC കോച്ചിങ് കോഴ്‌സിൽ പങ്കെടുത്തത്.

മുൻ പ്രൊഫഷണൽ താരങ്ങൾക്ക് മാത്രമായിട്ടാണ് FIGC കോച്ചിങ് കോഴ്സ് നടത്തുന്നത്. യൂത്ത് ടീം കോച്ചാവാനും അല്ലെങ്കിൽ മൂന്നാം ഡിവിഷൻ, രണ്ടാം ഡിവിഷൻ ടീമുകളെ പരിശീലിപ്പിക്കാനോ അല്ലെങ്കിൽ പ്രീമിയർ ഡിവിഷൻ ക്ലബ്ബിൽ അസിസ്റ്റന്റ് കോച്ചാവാനോ യുവേഫ എ, യുവേഫ ബി കോച്ചിങ് ബാഡ്ജുകൾ കൊണ്ട് സാധിക്കും.

കോഴ്സ് കമ്പ്ലീറ്റ് ചെയ്ത താരങ്ങൾക്ക് സെപ്റ്റംബറിൽ പരീക്ഷയുമുണ്ട്. സീരി എ യിലും സീരി ബിയിലോ അസിസ്റ്റന്റാവാനായിരിക്കും കൂടുതൽ താരങ്ങളും ശ്രമിക്കുക. ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇറ്റലിയുടെ കോച്ചായി ചുമതലയേറ്റ മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ റോബേർട്ടോ മാൻചിനിയുടെ കോച്ചിങ് സ്റ്റാഫായി പിർലോ ഇറ്റലിയിൽ തിരിച്ചെത്തും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version