യുവന്റസിന്റെ ബി ടീമും ഇനി ഇറ്റാലിയൻ ലീഗിൽ

യുവന്റസിന്റെ ബി ടീമും ഇനി ഇറ്റാലിയ ലീഗിൽ ഫുട്ബോൾ കളിക്കും. യുവന്റസ് ബി ടീം സീരി സി-യിലാണ് കളിക്കുക. ആദ്യമായാണ് ഒരു സീരി എ ടീം മിന്റെ ബി ടീം സീരി സി ഡിവിഷനിൽ കളിക്കുന്നത്. അണ്ടർ 23 താരങ്ങൾ അടങ്ങിയതാകും യുവന്റസ് ബി ടീം. മോറോ സിരൊനെല്ലി ആകും യുവന്റസ് ബി ടീമിന്റെ പരിശീലകനാവുക.

സീരി ഡി ക്ലബായിരുന്ന മെസ്റ്ററെയുടെ പരിശീലകനായിരുന്നു അദ്ദേഹം. സിരൊനെല്ലിയുടെ മികവിൽ മെസ്റ്റ്റെ സീരി സി ഡിവിഷനിലേക്ക് പ്രമോഷനും നേടിയിരുന്നു. ബാരി ക്ലബിന്റെ പരിശീലകനാകുന്നത് വിട്ടാണ് ഇദ്ദേഹം യുവന്റസിലേക്ക് എത്തുന്നത്. ഓഗസ്റ്റ് 25നാണ് സീരി സി ഡിവിഷൻ ആരംഭിക്കുന്നത്. അണ്ടർ 23ടീം ഇതിനകം തന്നെ പരിശീലനം ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യുവന്റസ് ഇത്തവണ ചാമ്പ്യൻസ് ലീഗിന് മുൻഗണന നൽകുമെന്ന് യുവന്റസ് ഇതിഹാസം

ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാവും യുവന്റസ് കൂടുതൽ മുൻഗണന നൽകുകയെന്ന് യുവന്റസ് ഇതിഹാസം ഡെൽപിയറോ. റൊണാൾഡോ ഇത്തവണ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് വന്നതോടെ അതിനുള്ള സാധ്യത ഉണ്ടെന്നും മുൻ യുവന്റസ് താരം പറഞ്ഞു. റൊണാൾഡോയുടെ സാന്നിദ്ധ്യം ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് മുതൽകൂട്ടാവുമെന്നും മുൻ താരം പറഞ്ഞു.

ഇറ്റാലിയൻ ലീഗിൽ യുവന്റസിന്റെ ആധിപത്യം ആണെങ്കിലും ചാമ്പ്യൻസ് ലീഗിൽ കിരീടം നേടാൻ യുവന്റസിന് ആയിരുന്നില്ല. കഴിഞ്ഞ 7 തവണ തുടർച്ചയായി സീരി എ കിരീടം നേടിയ ടീമാണ് യുവന്റസ്. അവസാനമായി 1996ലാണ് യുവന്റസ് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്. അന്ന് യുവന്റസ് ടീമിലെ അംഗമായിരുന്നു ഡെൽപിയറോ. 2015ലും 2017ലും യുവന്റസ് കിരീടത്തിനു അടുത്ത് എത്തിയെങ്കിലും ഫൈനലിൽ തോൽക്കാനായിരുന്നു രണ്ട് തവണയും വിധി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റൊണാൾഡോയുടെ യുവന്റസിലേക്കുള്ള വരവ് അവർക്ക് തിരിച്ചടിയാവുമെന്ന് നാപോളി പ്രസിഡന്റ്

റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് യുവന്റസിന് തിരിച്ചടി ആയേക്കുമെന്ന് നാപോളി പ്രസിഡന്റ് ഓറേലിയോ ഡി ലൗറെന്റീസ്. കരിയറിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ഒരു താരത്തിന് വേണ്ടി ഇത്രയും തുക മുടക്കുക എന്നത് അപകടകരമായ ഒന്നാണ് എന്നും നാപോളി പ്രസിഡന്റ് പറഞ്ഞു.

റൊണാൾഡോയുടെ യുവന്റസിലേക്കുള്ള വരവ് കളിക്കളത്തിലെ വിജയത്തേക്കാൾ ഒരു മാർക്കറ്റിംഗ് വിജയം ആവാനാണ് സാധ്യത എന്നും പ്രസിഡന്റ് പറഞ്ഞു. യുവന്റസ് നൽകി വരുന്ന ശമ്പളത്തേക്കാൾ കൂടുതൽ ആണ് റൊണാൾഡോ ഇപ്പോൾ യുവന്റസ് നൽകുന്നത്. ഇത് പിൽകാലത്ത് യുവന്റസിന് തിരിച്ചടിയാവുമെന്നും നാപോളി പ്രസിഡന്റ് പറഞ്ഞു.

താരം യുവന്റസിലേക്ക് പോവുന്നതിന് മുൻപ് റൊണാൾഡോയുടെ ഏജന്റ് ജോർഗ് മെൻഡെസ് തന്നെ സമീപിച്ചിരുന്നതായും തന്നെ റൊണാൾഡോയുടെ ട്രാൻസ്ഫറിലൂടെ ധനികനാക്കാമെന്ന് പറഞ്ഞതായും നാപോളി പ്രസിഡന്റ് ഓറേലിയോ ഡി ലൗറെന്റീസ് പറഞ്ഞു. എന്നാൽ തുടർന്ന് യുവന്റസ് രംഗത്ത് വരുകയും താരത്തെ സ്വന്തമാക്കുകയും ചെയ്തു എന്നും നാപോളി പ്രസിഡന്റ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യുവന്റസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രയാണം തുടങ്ങി

റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിൽ എത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് ടീമിന്റെ കൂടെ ആദ്യ പരിശീലനം പൂർത്തിയാക്കി. യുവന്റസിന്റെ ട്രെയിനിങ് ഗ്രൗണ്ടായ കോണ്ടിനസ്സ  കോംപ്ലക്സിൽ റൊണാൾഡോ പരിശീലനത്തിന് വരുന്ന വീഡിയോ യുവന്റസ് തന്നെയാണ് പുറത്തുവിട്ടത്. റൊണാൾഡോയെ കൂടാതെ ഗോൺസാലോ ഹിഗ്വയിൻ, ദിബാല, ജുവാൻ കുവഡ്രാഡോ എന്നിവരും ലോകകകപ്പിന് ശേഷം ടീമിനൊപ്പം ചേർന്നു.

117മില്യൺ യൂറോക്കാണ് റയൽ മാഡ്രിഡിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ എത്തിയത്. റയൽ മാഡ്രിഡിൽ 9 വർഷത്തെ കളി അവസാനിപ്പിച്ചാണ് റൊണാൾഡോ യുവന്റസുമായി കരാർ ഉറപ്പിച്ചത്. റൊണാൾഡോയുടെ വരവോടെ അടുത്ത കൊല്ലാത്തെ ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് മികച്ച പ്രതീക്ഷയാണ് ഉള്ളത്.  ഓഗസ്റ്റ് 18ന് നടക്കുന്ന യുവന്റസിന്റെ ആദ്യ സീരി എ മത്സരത്തിൽ താരം യുവന്റസിന് വേണ്ടി അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റൊണാൾഡോ ഇറ്റലിയിൽ എത്തി, ഇന്ന് ട്രെയിനിങ് ആരംഭിക്കും

ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്ന് ആഴ്ചത്തെ വിശ്രമം കഴിഞ്ഞ് തന്റെ പുതിയ ക്ലബായ യുവന്റസിൽ എത്തി. ഇന്നലെ ടൂറിനിൽ വിമാനം ഇറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് മുതൽ ടീം ഗ്രൗണ്ടിൽ പരിശീലനം ആരംഭിക്കും. ഇപ്പോൾ യുവന്റസിന്റെ ടീം അമേരിക്കയിൽ പ്രീസീസൺ ടൂറിലാണ് എന്നതു കൊണ്ട് തന്നെ ടീമിനൊപ്പം റൊണാൾഡോ ചേരാൻ ഒരാഴ്ച കൂടെ എടുക്കും.

ഇന്ന് മുതൽ പരിശീലനം നടത്തുന്ന താരം സീരി എ സീസൺ തുടങ്ങുമ്പോഴേക്ക് പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുക്കും എന്നാണ് കരുതുന്നത്. ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ റൊണാൾഡോ യുവന്റസിനായി ഇറങ്ങും. യുവന്റസ് താരമായ ഹിഗ്വയിനും ഇന്നലെ ഇറ്റലിയിൽ വിശ്രമത്തിന് ശേഷം തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ യുവന്റസ് വിടുമെന്ന് അഭ്യൂഹങ്ങൾ ഉള്ള ഹിഗ്വയിൻ ഇന്ന് ടീം ഗ്രൗണ്ടിൽ ട്രെയിനിങിന് എത്തില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സീലിൻസ്കിക്ക് പരിക്ക്, സീസൺ തുടക്കം നഷ്ടമാകും

നാപോളി മിഡ്ഫീൽഡർ സീലിൻസ്കിക്ക് പരിശീലനത്തിനിടെ പരിക്കേറ്റു. ടീമിനൊപ്പം പ്രീസീസൺ ഒരുക്കങ്ങളിൽ ആയിരുന്ന താരം കഴിഞ്ഞ ദിവസം ട്രെയിനിങ്ങിനിടെ പരിക്കേറ്റ് കരഞ്ഞു കൊണ്ട് കളം വിടുകയായിരുന്നു. കാലിനേറ്റ് പരിക്ക് സാരമുള്ളതായതിനാൽ ഇനി പ്രീസീസണിൽ സെബാസ്റ്റ്യൻ സിലൻസ്കി നാപോളിക്ക് ഒപ്പം ഉണ്ടാകില്ല.

മൂന്നാഴ്ചയോളം ചുരുങ്ങിയത് താരത്തിന് കളത്തിന് പുറത്ത് ഇരിക്കേണ്ടി വരുമെന്ന് നാപോളി മെഡിക്കൽ ടീം അറിയിച്ചു. 2016 മുതൽ നാപോളിയിൽ ഉള്ള താരമാണ് ഈ പോളണ്ട് ഇന്റർനാഷണൽ. നാപോളി മിഡ്ഫീൽഡിൽ 72 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹിഗ്വയിന് ചെൽസിയോ മിലാനോ വിലയിട്ടിട്ടില്ലെന്ന് യുവന്റസ് സി.ഇ.ഓ

യുവന്റസ് സ്‌ട്രൈക്കർ ഹിഗ്വയിന് വേണ്ടി ചെൽസിയോ എ.സി മിലാനോ ഓദ്യോഗികമായി വിലയിട്ടിട്ടില്ലെന്ന് യുവന്റസ് സി.ഇ.ഓ മാറോട്ട. അതെ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ താരം ക്ലബ് വിടാനുള്ള സാധ്യത യുവന്റസ് സി.ഇ.ഓ തള്ളിക്കളയുകയും ചെയ്തിട്ടില്ല. താരവുമായി യുവന്റസ് മാനേജ്‍മെന്റ് ചർച്ചകൾ നടത്തുന്നുണ്ടെന്നും സി.ഇ.ഓ കൂട്ടിച്ചേർത്തു.

മുൻ നാപോളി താരമായ ഹിഗ്വയിൻ അന്ന് നാപോളിയിൽ തന്നെ പരിശീലിപ്പിച്ചിരുന്ന സാരിയുടെ കൂടെ ചെൽസിയിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എ.സി മിലാന്റെ ബൊനൂച്ചിയെ സ്വന്തമാക്കാൻ വേണ്ടി ഹിഗ്വയിനെ മിലാന് യുവന്റസിന് വിട്ടുകൊടുക്കുമെന്നും വാർത്തകൾ വന്നു. 2016ലാണ് നാപോളിയിൽ നിന്ന് 90മില്യൺ യൂറോക്ക് ഹിഗ്വയിൻ യുവന്റസിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റൊണാൾഡോയുടെ അരങ്ങേറ്റം വെറോണയിൽ, സീരി എ ഫിക്‌സചർ വന്നു

അടുത്ത സീസണിലേക്കുള്ള സീരി എ ഫിക്സ്ചറുകൾ മിലാനിൽ വെച്ച് പുറത്തുവന്നു. സൂപ്പർ താരം ക്രിസ്റ്റിയാനോയുടെ സീരി എ അരങ്ങേറ്റത്തിനാണ് കളം ഒരുങ്ങിയത്. വെറോണയിൽ വെച്ച് നടക്കുന്ന യുവന്റസിന്റെ ആദ്യ മത്സരത്തിൽ ചീവോയാണ് എതിരാളികൾ. ടൂറിനിൽ വെച്ചുള്ള ക്രിസ്റ്റിയാനോയുടെ ആദ്യ മത്സരത്തിൽ എതിരാളികൾ ലാസിയോ ആയിരിക്കും. തുടർച്ചയായ എട്ടാം കിരീടം ലക്ഷ്യമാക്കിയാണ് യുവന്റസ് ഇറങ്ങുന്നത്. 

90 ൽ അധികം പോയന്റ് നേടിയിട്ടും കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന നാപോളി ആദ്യ മത്സരത്തിൽ ലാസിയോയോട് ഏറ്റുമുട്ടും. മിലാൻ ജെനോവയോട് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ റോമാ നേരിടുക ടോറീനോയെ ആയിരിക്കും. ഇന്ററിനു ആദ്യ മത്സരത്തിൽ എതിരാളികൾ ചീവോയാണ്. ഓഗസ്റ്റ് 18, ആരംഭിക്കുന്ന സീരി എ മെയ് 26, അവസാനിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്രിസ്റ്റിയാനോ ഇറ്റലിയിലും വിജയക്കുതിപ്പ് തുടരും- യുവന്റസ് കോച്ച്

ക്രിസ്റ്റിയാനോ റൊണാൾഡോ സീരി എ യിലും വിജയക്കുതിപ്പ് തുടരുമെന്ന് യുവന്റസ് കോച്ച് മാസിമിലിയാനോ അല്ലെഗ്രി. ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിലെ മത്സരത്തിന് ശേഷമാണ് യുവന്റസ് കോച്ച് മനസ് തുറന്നത്. ലാ ലീഗയിലെ പോലെ ഗോളടിക്കാനും അടിപ്പിക്കാനും യുവന്റസിലും റൊണാൾഡോയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലായിപ്പോലും പോലെ യുവന്റസിന് വേണ്ടിയും പോർച്ചുഗീസ് സൂപ്പർ താരം ഗോളുകളടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രീ സീസൺ ക്യാമ്പിൽ ജൂലൈ മുപ്പത്തിനാണ് ക്രിസ്റ്റിയാനോ എത്തുക.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ ക്രിസ്റ്റിയാനോ റൊണാൾഡോ ആരാധകരെയെല്ലാം ഞെട്ടിച്ച് കൊണ്ടാണ് യുവന്റസിലേക്കെത്തിയത്. 112 മില്യൺ യൂറോ നൽകിയാണ് സൂപ്പർ താരത്തെ യുവന്റസ് ടൂറിനിലെത്തിച്ചത്. തുടർച്ചയായ ഏഴു തവണ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് യൂറോപ്പ്യൻ കിരീടം സ്വപനം കണ്ടാണ് ക്രിസ്റ്റിയാനോയെ ടീമിൽ എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അലീസണ് പകരക്കാരനെ കണ്ടെത്തി റോമാ

കഴിഞ്ഞ ദിവസം ലിവർപൂളിലേക്ക് റെക്കോർഡ് തുകക്ക് പോയ അലീസണ് പകരക്കാരനെ കണ്ടെത്തി സീരി എ ക്ലബ് റോമാ. സ്വീഡിഷ് ഗോൾ കീപ്പറായ റോബിൻ ഓൾസെൻ ആണ് റോമാ 12 മില്യൺ യൂറോ കൊടുത്ത് എഫ് സി കോപ്പൻഹാഗനിൽ നിന്ന് സ്വന്തമാക്കിയത്.

ലോകകപ്പിൽ സ്വീഡൻ വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഓൾസെൻ സ്വീഡനെ ക്വാർട്ടർ ഫൈനലിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. 28കാരനായ ഓൾസെൻ ലോകകപ്പിൽ സ്വീഡന് വേണ്ടി 5 മത്സരങ്ങൾ കളിച്ചിരുന്നു.  കഴിഞ്ഞ ദിവസമാണ് 75 മില്യൺ യൂറോ നൽകി റോമാ ഗോൾ കീപ്പർ അലീസണെ ലിവർപൂൾ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മിലാനിൽ സ്റ്റേഡിയം പുതുക്കുന്നു

മിലാൻ ടീമുകളുടെ സ്വന്തം സ്റേഡിയമായ സാൻ സെറോ പുതുക്കി പണിയുന്നു. 2020 ഉള്ളിൽ പുനർനിർമാണം പൂർത്തിയാകുമെന്നാണ് മിലാൻ സിറ്റി കൗൺസിൽ കണക്ക് കൂട്ടുന്നത്. എണ്പത്തിനായിരത്തിലധികം ആളുകളെ ഉൾക്കൊള്ളുന്ന സാൻ സെറോ യൂറോപ്പിലെ ഏറ്റവും വലിയ സ്റേഡിയങ്ങളിൽ ഒന്നാണ്. 1926–മുതൽ എ സി മിലാന്റെയും 1947–മുതൽ ഇന്റർ മിലാന്റെയും ഹോം ഗ്രൗണ്ടാണ് സാൻ സെറോ.

ഇന്ററും മിലാനും വെവ്വേറെ സ്റ്റേഡിയങ്ങൾ പണിയുമെന്ന് പ്രഖ്യാപിക്കാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും സാൻ സെറോയിൽ തന്നെ തുടരാൻ തീരുമാനമാകുകയായിരുന്നു. കൂടുതൽ കൊമേഴ്ഷ്യൽ സ്‌പേസും മ്യൂസിയവും പുതുക്കി പണിയുന്ന സ്റേഡിയത്തിലുണ്ടാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എന്നെ നാപോളിയിൽ പിടിച്ച് നിർത്തിയത് ആഞ്ചലോട്ടി – മാരെക് ഹാംസിക്ക്

തന്നെ നാപോളിയിൽ പിടിച്ച് നിർത്തിയത് നാപോളി കോച്ച് ആഞ്ചലോട്ടിയാണെന്ന് നാപോളിയുടെ ക്യാപ്റ്റൻ മാരെക് ഹാംസിക്ക്. നാപോളിയോ വിടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നിട്ടും ക്ലബ്ബിൽ തുടരാനാണ് താരം തീരുമാനിച്ചത്. ചൈനീസ് ഓഫറുകൾ പ്രലോഭിപ്പിക്കുണ്ടെന്നു തുറന്നു സമ്മതിച്ച ഹാംസിക്ക് ആഞ്ചലോട്ടിയുടെ ഇടപെടൽ കാരണമാണ് സീരി എയിൽ തുടരുന്നത്.

ജന്മ നാടായ സ്ലോവാക്യയിൽ തുടരുമ്പോൾ കോച്ച് തന്നെ ഒട്ടേറെ തവണ ബന്ധപ്പെട്ടുവെന്നും താരം പറഞ്ഞു. മൗറിസിയോ സാരിക്ക് പകരക്കാരനായിട്ടാണ് കാർലോ ആഞ്ചലോട്ടി നാപോളിയിൽ എത്തിയത്. 2009 നു ശേഷം ആദ്യമായാണ് ഇറ്റലിയിലേക്ക് ആഞ്ചലോട്ടി തിരിച്ചെത്തുന്നത്.

ഒരു സീസൺ കൂടി തുടർന്നാൽ നാപോളിക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കാനും ഹാംസിക്കിന് അവസരമുണ്ട്. നിലവിൽ നാപോളി ലെജൻഡ് ഗിയൂസേപ്പേ ബ്രൂസ്‍കോളൂട്ടിയാണ്(511) ക്ലബിന് വേണ്ടി ഏറ്റവുമധികം മത്സരത്തിൽ ബൂട്ടണിഞ്ഞിട്ടുള്ളത്. ഈ നേട്ടവും മാരെക് ഹാംസിക്കിന് അടുത്ത സീസണിൽ സ്വന്തം പേരിലാക്കാം. മാരെക് ഹാംസിക്ക് 500 മത്സരങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു കഴിഞ്ഞു. ഇതിഹാസതാരം മറഡോണയെ മറികടന്നു നാപോളിയുടെ ടോപ്പ് സ്‌കോറർ ആയി മാറിയിരുന്നു ക്യാപ്റ്റൻ മാരെക് ഹാംസിക്ക്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version