ഒസിമൻ മൂന്ന് മാസത്തോളം പുറത്തിരിക്കും, ആഫ്രിക്കൻ നാഷൺസ് കപ്പിനും ഉണ്ടാകില്ല

20211123 235334

നാപ്പോളി സ്‌ട്രൈക്കർ വിക്ടർ ഒസിമെൻ മൂന്ന് മാസത്തോളം പുറത്തിരിക്കും. താരത്തിൻ. ഇന്നലെ മുഖത്ത് ശസ്ത്രക്രിയ കഴിഞ്ഞ താരം തിരികെ കളത്തിൽ എത്തണം എങ്കിൽ മൂന്ന് മാസം എങ്കിലും വേണ്ടി വരും എന്ന് ക്ലബ് കഴിഞ്ഞ ദിവസം അറിയിച്ചു. നേരത്തെ താരത്തിന്റെ മുഖത്ത് ഒന്നിലധികം ഒടിവുകൾ കണ്ടെത്തിയതായി ക്ലബ് അറിയിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഇന്റർ ഡിഫൻഡർ സ്‌ക്രിനിയറുമായുള്ള കൂട്ടിമുട്ടലിലാണ് താരത്തിന് പരിക്കേറ്റത്.

നാപോളിക്ക് ഈ പരിക്ക് മോശം വാർത്തയാണ്.യൂറോപ്പ ലീഗിൽ നാലും സീരി എയും അഞ്ചും ഗോളുകൾ നേടി ഈ സീസണിൽ അവരുടെ ടോപ് സ്കോററാണ് ഒസിമൻ. നൈജീരിയക്ക് ആഫ്രിക്കൻ നാഷൺസ് കപ്പിലും താരത്തെ നഷ്ടമാകും.

Previous articleആവേശ പോരാട്ടം, അറ്റലാന്റയ്ക്ക് യങ് ബോയ്സിന് എതിരെ സമനില
Next articleആദ്യ മത്സരത്തിന് ഒഡീഷ, വിജയം തുടരാൻ ബെംഗളൂരു