യൂറോപ്പിൽ അപരാജിതരായി യുവന്റസ്

- Advertisement -

യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ അപരാജിതരായി ഇനി യുവന്റസ് മാത്രം. ഒളിംപിക് ലിയോണിനോട് 2-1 ന്റെ പരാജയം പിഎസ്ജി ഏറ്റുവാങ്ങിയതുടെയാണ് യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ അപരാജിതരായി കുതിക്കുന്ന ടീമായി ഇറ്റാലിയൻ ചാമ്പ്യന്മാർ മാറിയത്. 2018-2019 സീസണിൽ പ്രീമിയർ ലീഗിൽ ലിവർപൂൾ ഒരു തവണമാത്രമേ പരാജയപ്പെട്ടിട്ടുള്ളു.

ജർമ്മനിയിൽ ബൊറൂസിയ ഡോർട്ട്മുണ്ടും ഒരു തവണ പരാജയം ഏറ്റു വാങ്ങി. ലാ ലീഗയിൽ ചാമ്പ്യന്മാരായ ബാഴ്‌സ രണ്ടു തവണ പരാജയം ഏറ്റു വാങ്ങി. ഇറ്റലി, ഇംഗ്ലണ്ട്, സ്പെയിൻ, ഫ്രാൻസ്, ജർമ്മനി എന്നി രാജ്യങ്ങളിലെ ലീഗിൽ ഇപ്പോൾ യുവന്റസ് മാത്രമാണ് പരാജയം അറിയാതെയുള്ളു. സമീപകാലത്തെ ഏറ്റവും മോശം ഫോമിലാണെങ്കിൽ കൂടി അപരാജിതരാണ് ഇറ്റാലിയൻ ലീഗിൽ യുവന്റസ്. അറ്റലാന്റായോട് തോറ്റ് കോപ്പ ഇറ്റാലിയയിൽ നിന്നും യുവന്റസ് പുറത്തായിരുന്നു. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോടും യുവന്റസ് പരാജയം അറിഞ്ഞിരുന്നു.

Advertisement